Search This Blog

Thursday 6 June 2019

.Thought

*💧🍃  പ്രഭാതചിന്തകൾ  🍃💧*
             *📌 06/06/2019*
                     *Thursday*
               *02 Shawwal 1440*

*🔖 ഒന്നും ശാശ്വതമല്ല ...*
 
_🍃 ഈ നിമിഷം അനുഭവിച്ചു കൊണ്ടിരിക്കുന്ന വിഷമങ്ങളും കഷ്ടതകളും എക്കാലത്തേക്കുമാണെന്നു ചിന്ത വേണ്ട..._

_🍂 'ഒരിക്കലും മറക്കാനാവില്ല' എന്ന് കരുതുന്നതെല്ലാം കാലക്രമേണ മറക്കപ്പെടും, 'തീരാവേദന' എന്ന് കരുതുന്നതെല്ലാം മെല്ലെ സ്വാഭാവികമാകും..._

_🍃 പ്രശ്നങ്ങൾ എത്ര സങ്കീർണമോ ലഘുവോ ആയിക്കൊള്ളട്ടെ, അതിനെ മറികടക്കാനാകും എന്ന ആത്മവിശ്വാസം കൈവിടാതിരിക്കുക...,_
_"ക്ഷമയോടെ അല്പസമയം കാത്തിരിക്കുക..."_

*റബ്ബ് സുബ്ഹാനഹുവതാല അനുഗ്രഹിക്കട്ടെ ...*
*ആമീൻ യാ റബ്ബൽ ആലമീൻ ... ☝🏼*


          *💐ശുഭദിനം നേരുന്നു 💐*
   
         *❁═══❁ ❁ ❁ ❁ ❁═══❁*

Thought

*_🌴🌎ചിന്താ പ്രഭാതം🌎🌴_*

*✧══════•❁❀❁•══════✧*

*👉വാർദ്ധക്യം വന്ന് ചേരുന്നതോട് കൂടി മാത്രമേ, യൗവ്വനത്തിന്റെ വില നമ്മളറിയുന്നുള്ളൂ.*
 *💯രോഗാവസ്ഥയിലായിരിക്കുമ്പോഴാണ് ആരോഗ്യത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യം നാം തിരിച്ചറിയുന്നത്.*

*⚠വെറുതെ  കളഞ്ഞ യൗവ്വനത്തെക്കുറിച്ചും  പാഴാക്കിയ ആരോഗ്യത്തെക്കുറിച്ചും പരിതപിക്കേണ്ടി വരുന്നവരായി നമ്മൾ മാറരുത്.*

*☑ചെയ്യേണ്ട കാര്യങ്ങൾ അതാതിന്റെ സമയത്ത് തന്നെ ചെയ്യേണ്ടതുണ്ട്, നാം പാഴാക്കിക്കളയുന്ന ഒരു നിമിഷവും നമ്മിലേക്ക് തിരിച്ച് വരില്ല.*


*✧══════•❁❀❁•══════✧*
*📜 ഒരു ദിനം ഒരു ഹദീസ് 📜*
*🔘~~~~~◼ ﷽ ◼~~~~~🔘*

📍حَدَّثَنَا يَحْيَى بْنُ أَيُّوبَ، وَقُتَيْبَةُ بْنُ سَعِيدٍ، وَعَلِيُّ بْنُ حُجْرٍ، جَمِيعًا عَنْ إِسْمَاعِيلَ، - قَالَ ابْنُ أَيُّوبَ حَدَّثَنَا إِسْمَاعِيلُ بْنُ جَعْفَرٍ، - أَخْبَرَنِي سَعْدُ بْنُ سَعِيدِ بْنِ قَيْسٍ، عَنْ عُمَرَ، بْنِ ثَابِتِ بْنِ الْحَارِثِ الْخَزْرَجِيِّ عَنْ أَبِي أَيُّوبَ الأَنْصَارِيِّ، - رضى الله عنه - أَنَّهُ حَدَّثَهُ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏‏ مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ كَانَ كَصِيَامِ الدَّهْرِ ‏"

▪️▫️▪️▫️▪️▫️▪️▫️▪️▫️▪️

📍അബൂഅയ്യൂബി(റ)ല്‍ നിന്ന് നിവേദനം: നിശ്ചയം റസൂല്‍ ﷺ അരുള്‍ ചെയ്തു. വല്ലവനും റമളാനിലെ നോമ്പും തുടര്‍ന്ന് ശവ്വാലിലെ ആറും അനുഷ്ഠിച്ചാല്‍ (ഫലത്തില്‍) അത് കൊല്ലം മുഴുവന്‍ ഫര്‍ള് നോമ്പ് അനുഷ്ഠിച്ചതിന് തുല്യമായി.
   【മുസ്ലിം】

     
         *❁═══❁ ❁ ❁ ❁ ❁═══❁*
 *✧══════•❁❀❁•══════✧*
*📆 06 ജൂൺ 2019*
*🗓 02 ശവ്വാൽ  1440*
*🗒 23 ഇടവം 1194*
 *✧══════•❁❀❁•══════✧*
🌈🌈🌈🌈 *ശുഭദിനം* 🌈🌈🌈🌈

6/6/2019

+------+-------+-------+-------+-------+-------+

*06-06-1799*

*അലക്സാണ്ടർ പുഷ്കിൻ - ജന്മദിനം*

+-------+-------+-------+-------+------+------+


അലക്സാണ്ടർ സെർഗിയേവിച്ച് പുഷ്കിൻ (ജൂൺ 6 [O.S. മെയ് 26] 1799 – ഫെബ്രുവരി 10 [O.S. ജനുവരി 29] 1837) എക്കാലത്തെയും മികച്ച റഷ്യൻ കവിയായി കരുതപ്പെടുന്നു. റഷ്യൻ റൊമാന്റിക്ക് കവിയും. ആധുനിക റഷ്യൻ സാഹിത്യത്തിന്റെ സ്ഥാപകനുമായിരുന്നു പുഷ്കിൻ. തന്റെ നാടകങ്ങളിലും കവിതകളിലും പുഷ്കിൻ സാധാരണ ജനങ്ങളുടെ സംസാരഭാഷ ഉപയോഗിച്ചു. നാടകം, റൊമാൻസ്, ആക്ഷേപഹാസ്യം എന്നിവ കലർത്തിയ ഒരു കഥാകഥന രീതി പുഷ്കിൻ ആവിഷ്കരിച്ചു. ഇത് പിന്നീടുള്ള റഷ്യൻ എഴുത്തുകാരെ വളരെ സ്വാധീ‍നിച്ചു.


മോസ്കോയിൽ ജനിച്ച പുഷ്കിൻ തന്റെ ആദ്യ കവിത 14-ആം വയസ്സിൽ പ്രസിദ്ധീകരിച്ചു. ത്സർസ്കോ സെലോ എന്ന സ്ഥലത്തെ ഇമ്പീരിയൽ ലൈസിയത്തിൽനിന്ന് ബിരുദം നേടുമ്പൊഴേയ്ക്ക് പുഷ്കിൻ റഷ്യൻ സാഹിത്യരംഗത്ത് പരക്കെ അറിയപ്പെട്ടിരുന്നു. പുഷ്കിൻ ക്രമേണ സാമൂഹിക പരിഷ്കരണത്തിന്റെ വക്താവായി. പുഷ്കിൻ സാഹിത്യ തിരുത്തൽവാദികളുടെ വക്താവായി. 1820-കളിൽ പുഷ്കിൻ ഭരണകൂടവുമായി ഇടഞ്ഞു. റഷ്യൻ ഭരണകൂടം‍ പുഷ്കിനെ തെക്കേ റഷ്യയിലേക്ക് നാടുകടത്തി. സർക്കാർ സെൻസർമാരുടെ നിരന്തര നിരീക്ഷണത്തിൽ സഞ്ചാരസ്വാതന്ത്ര്യവും ആഗ്രഹം അനുസരിച്ച് പ്രസിദ്ധീകരിക്കുവാനുള്ള അവകാശവും നിഷേധിക്കപ്പെട്ട് കഴിയവേ ആണ് പുഷ്കിൻ തന്റെ ഏറ്റവും പ്രശസ്തമായ നാടകമായ ബോറിസ് ഗൊഡുനോവ്. എഴുതിയത്. എങ്കിലും വർഷങ്ങൾ കഴിയുന്നതുവരെ പുഷ്കിന് ഈ കൃതി പ്രസിദ്ധീകരിക്കുവാനായില്ല. അദ്ദേഹത്തിന്റെ കാവ്യരൂപത്തിലുള്ള നോവലായ യെവ്ഗെനി ഒനേഗിൻ എന്ന കൃതി പരമ്പരയായി 1823 മുതൽ 1831 വരെ പ്രസിദ്ധീകരിച്ചു.

(നതാല്യ ഗൊഞ്ചരോവ എന്ന സ്ത്രീയെ പുഷ്കിൻ 1831-ൽ വിവാഹം കഴിച്ചു). പുഷ്കിനും ഭാര്യയും പിൽക്കാലത്ത് രാജകൊട്ടാരത്തിലെ സ്ഥിരം സന്ദർശകരായി. 1837-ൽ കടക്കെണിയിലേക്ക് വഴുതിവീഴവേ, തന്റെ ഭാര്യയ്ക്ക് ഒരു രഹസ്യകാമുകൻ ഉണ്ടെന്നുള്ള ഊഹാപോഹങ്ങൾക്കു നടുവിൽ, പുഷ്കിൻ ഭാര്യയുടെ രഹസ്യകാമുകൻ എന്ന് ആരോപിക്കപ്പെട്ട ജോർജ്ജ് ദാന്റെസിനെ ഒരു ദ്വന്ദ്വയുദ്ധത്തിനു വെല്ലുവിളിച്ചു. ഈ ഡ്യുവലിൽ പുഷ്കിന് മാരകമായി മുറിവേറ്റു. രണ്ടുദിവസത്തിനു ശേഷം പുഷ്കിൻ മരിച്ചു.

പുഷ്കിന്റെ സ്വതന്ത്ര രാഷ്ട്രീയ നിലപാടുകളും പിന്നീടുവന്ന റഷ്യൻ തലമുറകളിലെ വിപ്ലവകാരികളിലുള്ള സ്വാധീനവും കാരണം ബോൾഷെവിക്കുകൾ പുഷ്കിനെ വരേണ്യവർഗ്ഗ സാഹിത്യത്തിന്റെ എതിരാളിയായും സോവിയറ്റ് സാഹിത്യത്തിന്റെയും കവിതയുടെയും മുൻ‌ഗാമിയായും വിശേഷിപ്പിച്ചു. ത്സർസ്കോ സെലോ എന്ന പട്ടണം പുഷ്കിന്റെ പേരിൽ നാമകരണം ചെയ്യപ്പെട്ടു.

6/6/2019

+------+------+------+------+------+------+------+

*06-06-1877*

*ഉള്ളൂർ എസ്. പരമേശ്വരയ്യർ - ജന്മദിനം*

+------+------+------+------+------+------+------+

മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ (1877 ജൂൺ 06 - 1949 ജൂൺ 15.) ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ താമരശ്ശേരി ഇല്ലത്താണ് ജനിച്ചത്. തിരുവനന്തപുരം ഉള്ളൂർ സ്വദേശിയായ പിതാവ്സുബ്രഹ്മണ്യ അയ്യർ ചങ്ങനാശ്ശേരിയിൽ സ്കൂൾ അദ്ധ്യാപകനായിരുന്നു.  അമ്മ ചങ്ങനാശേരി സ്വദേശിനിയായ ഭഗവതിയമ്മ. അദ്ദേഹം പെരുന്നയിൽ തന്നെയാണ് ബാല്യകാലം ചെലവഴിച്ചത്. അച്ഛന്റെ അകാലമരണത്തെത്തുടർന്ന് അമ്മയോടൊപ്പം അച്ഛന്റെ നാടായ ഉള്ളൂരിലേക്കു താമസം മാറി. ഉള്ളൂർ, കുമാരനാശാൻ, വള്ളത്തോൾ എന്നീ കവികൾ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാളകവിതയിൽ കാല്പനിക പ്രസ്ഥാനത്തിനു തുടക്കം കുറിച്ച് ശ്രദ്ധേയരായി. സാഹിത്യ ചരിത്രത്തിൽ ഇവർ കവിത്രയം എന്നറിയപ്പെടുന്നു. കവി എന്നതിനു പുറമേ സാഹിത്യചരിത്രകാരൻ, ഭാഷാഗവേഷകൻ, ഉദ്യോഗസ്ഥൻ എന്നീ നിലകളിൽ ഉള്ളൂർ പേരെടുത്തിരുന്നു. തിരുവിതാംകൂർ സർക്കാരിന്റെ ചീഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ചങ്ങനാശ്ശേരിയിൽ പെരുന്നയിൽ പാലൂർ നമ്പൂതിരിമാരുടെ പരമ്പരയിൽപ്പെട്ട താമരശേരി ഇല്ലത്താണ് പരമേശ്വരയ്യർ ജനിച്ചത്. തിരുവനന്തപുരം ഉള്ളൂർ സ്വദേശിയായ പിതാവ് സുബ്രഹ്മണ്യ അയ്യർ അദ്ധ്യാപകനായിരുന്നു. അമ്മ ഭഗവതിയമ്മയുടെ നാടായ പെരുന്നയിൽ തന്നെയാണ് ബാല്യകാലം ചെലവഴിച്ചത്.

അച്ഛന്റെ അകാലമരണത്തെത്തുടർന്ന് അമ്മയോടൊപ്പം അച്ഛന്റെ സ്ഥലമായ ഉള്ളൂരിലേക്കു താമസം മാറി. പിതാവിന്റെ മരണം പരമേശ്വരന്റെ വിദ്യാഭ്യാസ മോഹങ്ങളിൽ കരിനിഴൽ വീഴ്ത്തി. എങ്കിലും അമ്മയുടെ പ്രോത്സാഹനവും സമർപ്പണവും അദ്ദേഹത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ പാതയിലെത്തിച്ചു. തിരുവനന്തപുരത്തെ മഹാരാജാസ് കോളജിൽ ചേർന്ന അദ്ദേഹം 1897ൽ തത്ത്വശാസ്ത്രത്തിൽ ഓണേഴ്സ് ബിരുദം നേടി.

ബിരുദം നേടിയ ശേഷം തിരുവിതാംകൂർ സർക്കാർ ഉദ്യോഗസ്ഥനായി. ജോലിയിലിരിക്കെ നിയമത്തിൽ ബിരുദവും, മലയാളത്തിലും, തമിഴിലും ബിരുദാനന്തര ബിരുദവും നേടി.

തിരുവനന്തപുരം ടൗൺ സ്കൂൾ അദ്ധ്യാപകൻ, ജനസംഖ്യാ വകുപ്പിൽ ഗുമസ്തൻ, തഹസീൽദാർ, മുൻസിഫ്, അസിസ്റ്റന്റ് സെക്രട്ടറി എന്നീ ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം തിരുവതാംകൂറിലെ ഇൻകം ടാക്സ് കമ്മീഷണറായി ഉയർന്നു. ചീഫ് സെക്രട്ടറി പദവിയുടെ താൽക്കാലിക ചുമതലയും വഹിച്ചിട്ടുണ്ട്.

*സാഹിത്യ ജീവിതം*

കുട്ടിക്കാലം മുതൽ സാഹിത്യ വാസന പ്രകടിപ്പിച്ചിരുന്ന ഉള്ളൂർ ആധുനിക മലയാളസാഹിത്യത്തിലെ പ്രാതസ്മരണീയരായ ആധുനിക കവിത്രയത്തിലൊരാളായി വിശേഷിക്കപ്പെടുന്നു. കഠിന സംസ്കൃതപദങ്ങൾ ബഹുലമായി ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ രചനാശൈലി അക്കാലത്ത് അനുവാചകർക്ക് പഥ്യമായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം "ഉജ്ജ്വല ശബ്ദാഢ്യൻ" എന്ന പേരിലും അറിയപ്പെടുന്നു. എങ്കിലും ഇക്കാലത്ത് കേരള സാഹിത്യചരിത്രത്തിന്റെ കർത്താവ് എന്ന നിലയിലാ‌ണ് പരിഗണിക്കപ്പെടുന്നത്. 1937ൽ തിരുവിതാംകൂർ രാജഭരണകൂടം ഉള്ളൂരിന് മഹാകവി ബിരുദം നല്കി. കൊച്ചി മഹാരാജാവ് 'കവിതിലകൻ' പട്ടവും കാശിവിദ്യാപീഠം 'സാഹിത്യഭൂഷൺ' ബിരുദവും സമ്മാനിച്ചു.പൗരാണിക മുഹൂർത്തങ്ങൾ കാല് പനിക ഭംഗിയോടെ അവതരിപ്പിക്കുമ്പോൾ ഭാരതീയ ധർമ്മ നീതികൾ കവിതയിൽ വ്യവഹരിക്കപ്പെടുന്നു.ചരിത്രമുഹൂർത്തങ്ങൾ കാവ്യഭാവനയ്ക് ഉത്തേജനം നൽകി.

*ബഹുമതികൾ*

1937 ൽ തിരുവിതാംകൂർ രാജഭരണകൂടം ഉള്ളൂരിന് മഹാകവി ബിരുദം സമ്മാനിച്ചു.
കൊച്ചി മഹാരാജാവ് കവിതിലകൻ പട്ടം സമ്മാനിച്ചു
കാശി വിദ്യാപീഠം ബഹുമതിയും നൽകി ആദരിച്ചു.
വീരശൃഖല - ശ്രീമൂലം
വീരശൃഖല - കൊച്ചിരാജാവ്
സ്വർണ്ണഘടികാരം - റീജന്റ് റാണി
കേരള തിലകം - യോഗക്ഷേമസഭ
റാബുസാഹിബ് - ബ്രിട്ടീഷ് ഗവൺമെൻ
സാഹിത്യ ഭൂഷൻ - കാശിവിദ്യാലയം
സ്വർണ്ണമോതിരം - കേരള വർമ്മ

*പ്രധാന കൃതികൾ*

ഉമാകേരളം(മഹാകാവ്യം)
കേരള സാഹിത്യ ചരിത്രം
കർണ്ണഭൂഷണം
പിങ്ഗള
ഭക്തിദീപിക
ഒരു മഴത്തുള്ളി (കവിത)
തുമ്പപ്പൂവ്
കിരണാവലി
മണി മഞ്ജുഷ
വിശ്വം ദീപമയം
ചിത്രശാല
തരംഗിണി
താരഹ
കല്പശാഖി
താരാഹാരം
അമൃതധാര
അംബ

*ഉദ്യോഗങ്ങൾ*

സാഹിത്യ ചരിത്രകാരൻ , സെൻസസ് ക്ലാർക്ക് , തഹസിൽദാർ ,മജിസ്ട്രറ്റ് , മുൻസിഫ്‌ , സെക്രട്ടറി , ദിവാന്പെഷ്കാർ , റവന്യു കമ്മിഷണർ എന്നീ ഉദ്യോഗങ്ങൾ വഹിച്ചു .

6/6/2019

+-------+------+------+------+-----+------+------+

*06-06-1902*

*ആനി മസ്ക്രീൻ - ജന്മദിനം*

,+------+------+------+-----+------+-----+------+


ആനി മസ്ക്രീൻ (1902 ജൂൺ 6 - 1963) ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും തിരുവനന്തപുരത്തുനിന്നുള്ള ലോക്‌സഭാംഗവുമായിരുന്നു.

*ആദ്യകാലജീവിതം*

ഒരു ലത്തീൻ കത്തോലിക്ക കുടൂംബത്തിലാണ് ആനി മസ്ക്രീൻ ജനിച്ചത്. തിരുവിതാംകൂർ സംസ്ഥാനത്തിലെ ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു പിതാവ് ഗബ്രിയേൽ മസ്ക്രീൻ. ചരിത്രത്തിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദാനന്തരബിരുദം നേടി സിലോണിൽ അധ്യാപികയായി ജോലിചെയ്തു, തിരിച്ചുവന്നു നിയമപഠനം നടത്തി.

*സ്വാതന്ത്ര്യസമര സേനാനി*

തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായ ആദ്യവനിതകളിലൊരാളും തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയംഗമാകുന്ന ആദ്യത്തെ വനിതയുമായിരുന്നു ആനി മസ്ക്രീൻ. അക്കാമ്മ ചെറിയാൻ, പട്ടം താണുപിള്ള എന്നിവരോടൊപ്പം സ്വാതന്ത്ര്യത്തിനും അഖണ്ഡഭാരതത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ അവർ മുൻനിരയിൽ ഉണ്ടായിരുന്നു. 1939—47 കാലഘട്ടത്തിൽ നിരവധി തവണ അവർവ്ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്..

1951ൽ തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽനിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി ആദ്യ ലോകസഭയിലേക്ക് അവർ തെരഞ്ഞെടുക്കപ്പെട്ടു, കേരളത്തിൽനിന്നുമുള്ള ആദ്യ വനിതാ ലോകസഭാംഗവും ആദ്യ ലോകസഭയിലെ പത്ത് വനിതാ ലോകസഭാംഗങ്ങളിലൊരാളുമായിരുന്നു ആനി മസ്ക്രീൻ. ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പേ, 1948-1952 കാലഘട്ടത്തിൽ തിരു-കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലി അംഗവും പറവൂർ ടി.കെ.നാരായണപിള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ ആരോഗ്യ-വൈദ്യുതി വകുപ്പു മന്ത്രിയുമായിരുന്നു.

Wednesday 5 June 2019

6/6/2019

+------+------+------+------+------+-------+-------+

*06-06-1929*

*ടോംസ് - ജന്മദിനം*

+------+-------+------+-----+------+-------+------+

കേരളത്തിലെ ഒരു കാർട്ടൂണിസ്റ്റാണ് ടോംസ് എന്നറിയപ്പെടുന്ന അത്തിക്കളം വാടയ്ക്കൽ തോപ്പിൽ തോമസ് എന്ന വി.റ്റി.തോമസ് (1929 - 27 ഏപ്രിൽ 2016). ബോബനും മോളിയും എന്ന കാർട്ടൂണിലൂടെയാണ് ഇദ്ദേഹം അറിയപ്പെടുന്നത്.

1929 ജൂൺ 6നു ചങ്ങനാശ്ശേരിക്കടുത്ത്കുട്ടനാട്ടിൽ വെളിയനാട്ടിൽ വി.ടി.കുഞ്ഞിത്തൊമ്മന്റെയും(വാടയ്ക്കൽ കുഞ്ഞോമാച്ചൻ) സിസിലി തോമസിന്റെയും മകനായി ടോംസ് ജനിച്ചു.ആദ്യം ബ്രിട്ടിഷ് സൈന്യത്തിൽ ഇലക്ട്രീഷ്യനായി ചേർന്നു. രണ്ടാം ലോകമഹായുദ്ധസമയത്തായിരുന്നു സൈന്യത്തിൽ ചേർന്നത്. ചേർന്ന് ഒരു മാസത്തിനകം യുദ്ധം അവസാനിക്കുകയും ചെയ്തു. സൈന്യം വിട്ട് നാട്ടിൽ തിരികെ എത്തിയ അദ്ദേഹം, തന്റെ ജ്യേഷ്ഠനായ കാർട്ടൂണിസ്റ്റ് പീറ്റർ തോമസിനെ മാതൃകയാക്കിയാണ് വരയിലേയ്ക്കു തിരിഞ്ഞത്. വിദ്യാർഥിയായിരിക്കുമ്പോൾത്തന്നെ വരയോട് താല്പര്യം ഉണ്ടായിരുന്നു. 30ആം വയസ്സിലാണ് ബോബനേയും മോളിയേയും കണ്ടെത്തുന്നത്. അവർ അയല്പക്കത്തെ കുട്ടികളായിരുന്നു. അവ്രെ മാതൃകയാക്കിയാണ് അദ്ദേഹം കാർട്ടൂൺ രചിച്ചത്. തെരീസാക്കുട്ടി ആണു സഹധർമ്മിണി. മൂന്ന് ആണ്മക്കളും മൂന്ന് പെണ്മക്കളും ഉണ്ട്. കോട്ടയത്തെ ദീപികയിൽ വരച്ചുകൊണ്ടാണ് ടോംസ് തുടങ്ങിയത്. ബിരുദധാരണത്തിനു ശേഷം മലയാള മനോരമയിൽ 1961-ൽ കാർട്ടൂണിസ്റ്റായി ജോലി തുടങ്ങി. 1987-ൽ വിരമിക്കുന്നതുവരെ മനോരമയിൽ തുടർന്നു. ഇപ്പോൾ മാധ്യമം ആഴ്ചപ്പതിപ്പിൽ ഓർമകളിലെ രേഖാചിത്രം എന്ന തലക്കെട്ടിൽ റ്റോംസ് തന്റെ അനുഭവക്കുറിപ്പ് എഴുതിവരുന്നു.

*ബോബനും മോളിയും*

ടോംസിന്റെ ഏറ്റവും പ്രശസ്തമായ കാർട്ടൂണാണ്‌ ബോബനും മോളിയും. മനോരമ വാരികയിലൂടെ 40 വർഷത്തോളം അദ്ദേഹം ബോബനും മോളിയും വരച്ചു. ടോംസിന്റെ പ്രധാന കഥാപാത്രങ്ങളായ ബോബനും മോളിയും, കേസില്ലാ വക്കീലായ അച്‌ഛൻ പോത്തൻ, അമ്മ മറിയ, മറ്റുകഥാപാത്രങ്ങളായ അപ്പിഹിപ്പി, കുഞ്ചുക്കുറുപ്പ്, ഉണ്ണിക്കുട്ടൻ, പഞ്ചായത്തു പ്രസിഡന്റ് ഇട്ടുണ്ണൻ, ചേടത്തി (പഞ്ചായത്തു പ്രസിഡന്റ് ചേട്ടന്റെ ഭാര്യ), നേതാവ്, തുടങ്ങിയവർ മലയാളി സമൂഹത്തിന്റെ ഹൃദയത്തിൽ വിഹരിക്കുന്നു.

തന്റെ അയൽപക്കത്തെ രണ്ടു കുട്ടികളുടെ പേരാണു ടോംസ്‌ ഇവർക്കു നൽകിയതു്. ഈ കുട്ടികൾ അവരുടെ ചിത്രം വരച്ചുതരാൻ ചോദിച്ചതായിരുന്നു പ്രചോദനം. പിന്നീടു തന്റെ കുട്ടികൾക്കും അദ്ദേഹം ഇതേ പേരിട്ടു. അയൽപക്കത്തെ കുട്ടികൾ എന്നും ടോംസിന്റെ വേലിചാടി അടുക്കള വഴി സ്കൂളിൽ പോകാറുണ്ടായിരുന്നു. അവരുടെ വികൃതികൾ കാർട്ടൂൺ കഥാപാത്രങ്ങളുടെ സ്വഭാവം നിശ്ചയിക്കുന്നതിൽ ടോംസിനെ സഹായിച്ചു. ടോംസിന്റെ മകൻ ബോബൻ ഇന്നു ഗൾഫിലും മോളി ഇന്നു ആലപ്പുഴയിലുമാണ്. മോളിക്കു മക്കളുടെ മക്കൾ ആയിക്കഴിഞ്ഞെങ്കിലും കാർട്ടൂൺ കഥാപാത്രങ്ങളായ ബോബനും മോളിയും ഒരിക്കലും വളരുന്നില്ല. ടോംസിന്റെ തന്നെ അഭിപ്രായത്തിൽ പ്രായം ചെന്ന രണ്ടു കാർട്ടൂൺ കഥാപാത്രങ്ങളുടെ വികൃതികൾ ആരും ആസ്വദിക്കയില്ല, അതുകൊണ്ട് ബോബനും മോളിക്കും പ്രായം കൂടുകയുമില്ല.

മലയാളികളുടെ അവസാന പേജിൽതുടങ്ങി പുറകോട്ടുള്ള മാസിക വായനാ ശീലം ബോബനും മോളിയും എന്ന കാർട്ടൂൺ വായിച്ച് (മനോരമ ആഴ്ചപ്പതിപ്പിന്റെ അവസാന പേജിൽ നിന്ന്) കിട്ടിയതാണെന്നു ശ്രുതിയുണ്ട്.

മനോരമയിൽ നിന്നു വിരമിച്ച ശേഷം കലാകൗമുദിയിൽ ടോംസ് ബോബനും മോളിയും പ്രസിദ്ധീകരിക്കാൻ ശ്രമിച്ചെങ്കിലും മനോരമ കേസുകൊടുത്തു. ഒരു ജില്ലാക്കോടതി ടോംസിനെ കാർട്ടൂൺ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും തടഞ്ഞെങ്കിലും ഹൈക്കോടതി 1957 ലെ ഇന്ത്യൻ പകർപ്പവകാശ നിയമപ്രകാരം മനോരമയിൽ ജോലി ചെയ്യുമ്പോൾ വരച്ചതും പിന്നീടു വരക്കുന്നതുമായ എല്ലാ കാർട്ടൂണുകളുടെ ഉടമസ്ഥതയും ടോംസിനു തന്നെയാണെന്നു അസന്നിഗ്ധമായി പ്രഖ്യാപിച്ചു ഇന്നും ടോംസ് കോമിക്സ് ടോംസിന്റെ ഉടമസ്ഥതയിൽ ബോബനും മോളിയും മറ്റുകാർട്ടൂണുകളും പ്രസിദ്ധീകരിക്കുന്നു. ബോബനും മോളിയും പിന്നീട് സിനിമയും ആയി.

6/6/2019

+------+------+------+------+------+------+------+

*06-06-1930*

*സുനിൽ ദത്ത് - ജന്മദിനം*

+-------+-------+------+------+------+------+

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനും, നിർമ്മാതാവും, സംവിധായകനും കൂടാതെ ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു സുനിൽ ദത്ത് . ( ജൂൺ 6, 1930 – മേയ് 25, 2005). ജനന നാമം: ബൽ‌രാജ് ദത്ത് എന്നായിരുന്നു. 2004-2005 മൻമോഹൻ സിംഗ്‌ സർക്കാറിൽ അദ്ദേഹം യുവജന സ്പോർട്സ് കാര്യ കാബിനറ്റ് മന്ത്രി ആയിരുന്നു. ബോളിവുഡിലെ തന്നെ നടനായ സഞ്ജയ് ദത്ത് അദ്ദേഹത്തിന്റെ മകനാണ്. .

1984 ൽ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടിയിൽ ചേർന്നു. അതിനു ശേഷം മുംബൈ നോർത്ത് വെസ്റ്റ് ലോകസഭ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു.

*ആദ്യ ജീവിതം*

സുനിൽ ദത്ത് ജനിച്ചത് ഇന്നത്തെ പാകിസ്ഥാനിലെ ഝെലം ജില്ലയിലാണ്. അവിടെ നിന്ന് അദ്ദേഹത്തിന്റെ കുടുംബം ഇന്നത്തെ ഹരിയാന സംസ്ഥാനത്തിൽ പെടുന്ന മണ്ഡോലി എന്ന ഗ്രാമത്തിലേക്ക് കുടിയേറി. പിന്നീട് അദ്ദേഹം അഭിനയ സ്വപ്നവുമായി മുംബൈയിലേക്ക് മാറി. അവിടെ വിദ്യാഭ്യാസം പൂർത്തീകരിക്കുകയും പിന്നീട് ജോലി നോക്കുകയും ചെയ്തു.

*അഭിനയ ജീവിതം*

ആദ്യ ജോലി അദ്ദേഹത്തിന്റെ റേഡിയോ സെയ്‌ലോൺ എന്ന റേഡിയോവിൽ പ്രസ്താവകനായിരുന്നു. പിന്നീട് ഹിന്ദി ചലച്ചിത്ര രംഗത്തേക്ക് 1955 ലെ റെയിൽ‌വേ പ്ലാറ്റ്ഫോം എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് എത്തി. 1957 ൽ നർഗീസ്സ് ഒന്നിച്ച് അഭിനയിച്ച മദർ ഇന്ത്യ എന്ന ചിത്രം ശ്രദ്ധേയമായി. നർഗീസുമായി സുനിൽ 1958 ൽ വിവാഹിതനായി.

1950-60 കാലഘട്ടത്തിലെ ഒരു പ്രധാന നടനായിരുന്നു സുനിൽ ദത്ത്. ആ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ ധാരാളം വിജയ ചിത്രങ്ങൾ ഉണ്ടായിരുന്നു. 1964 ൽ യാദേൻ എന്ന ചിത്രത്തിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു കൊണ്ട് അക്കാലത്ത് ഒരു റെകോർ‌ഡ് തന്നെ സൃഷ്ടിച്ചു. പിന്നീട് 1968ൽ അദ്ദേഹം ചലച്ചിത്ര നിർമ്മാണ രംഗത്തേക്കും തിരിഞ്ഞു . പക്ഷേ ആദ്യ ചിത്രങ്ങൾ നിർമ്മിച്ചത് തികഞ്ഞ പരാജയങ്ങൾ ആയിരുന്നു. 1970 മുതൽ 80 കാലഘട്ടത്തിൽ വീണ്ടും ചില മികച്ച ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ട് അദ്ദേഹം അഭിനയ രംഗത്തേക്ക് തിരിച്ചു വന്നു. നാഗീൻ (1976), പ്രാൺ ജായെ പർ വചൻ ന ജായേ (1974), ജാനി ദുശ്മൻ (1979) , ശാൻ (1980) എന്നിവ വിജയ ചിത്രങ്ങളായിരുന്നു. 1981 ൽ തന്റെ മകനായ സഞ്ജയ് ദത്തിനെ ബോളിവുഡിലേക്ക് കൊണ്ടു വന്ന ചിത്രമായിരുന്നു റോക്കി. 1990 കളിൽ തന്റെ മകൻ ഉൾപ്പെട്ട ചില വിവാദങ്ങളിൽ പെട്ട് അദ്ദേഹത്തിന് അഭിനയ ജീവിതത്തോടും രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നും മാറി നിന്നു.

1995 ൽ ഫിലിംഫെയർ ജീവിത കാല അവാർഡ് ലഭിച്ചു .

2003 ൽ തന്റെ മകൻ സഞ്ജയ് ദത്ത് നായകനായി അഭിനയിച്ച മുന്നാഭായി എം.ബി.ബി.എസ്. എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് തിരിച്ചു വന്നു.

ഒരു ഹൃദയാഘാതം മൂലം അദ്ദേഹം 2005 ൽ അന്തരിച്ചു.