Search This Blog

Thursday, 6 June 2019

.Thought

*💧🍃  പ്രഭാതചിന്തകൾ  🍃💧*
             *📌 06/06/2019*
                     *Thursday*
               *02 Shawwal 1440*

*🔖 ഒന്നും ശാശ്വതമല്ല ...*
 
_🍃 ഈ നിമിഷം അനുഭവിച്ചു കൊണ്ടിരിക്കുന്ന വിഷമങ്ങളും കഷ്ടതകളും എക്കാലത്തേക്കുമാണെന്നു ചിന്ത വേണ്ട..._

_🍂 'ഒരിക്കലും മറക്കാനാവില്ല' എന്ന് കരുതുന്നതെല്ലാം കാലക്രമേണ മറക്കപ്പെടും, 'തീരാവേദന' എന്ന് കരുതുന്നതെല്ലാം മെല്ലെ സ്വാഭാവികമാകും..._

_🍃 പ്രശ്നങ്ങൾ എത്ര സങ്കീർണമോ ലഘുവോ ആയിക്കൊള്ളട്ടെ, അതിനെ മറികടക്കാനാകും എന്ന ആത്മവിശ്വാസം കൈവിടാതിരിക്കുക...,_
_"ക്ഷമയോടെ അല്പസമയം കാത്തിരിക്കുക..."_

*റബ്ബ് സുബ്ഹാനഹുവതാല അനുഗ്രഹിക്കട്ടെ ...*
*ആമീൻ യാ റബ്ബൽ ആലമീൻ ... ☝🏼*


          *💐ശുഭദിനം നേരുന്നു 💐*
   
         *❁═══❁ ❁ ❁ ❁ ❁═══❁*

Thought

*_🌴🌎ചിന്താ പ്രഭാതം🌎🌴_*

*✧══════•❁❀❁•══════✧*

*👉വാർദ്ധക്യം വന്ന് ചേരുന്നതോട് കൂടി മാത്രമേ, യൗവ്വനത്തിന്റെ വില നമ്മളറിയുന്നുള്ളൂ.*
 *💯രോഗാവസ്ഥയിലായിരിക്കുമ്പോഴാണ് ആരോഗ്യത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യം നാം തിരിച്ചറിയുന്നത്.*

*⚠വെറുതെ  കളഞ്ഞ യൗവ്വനത്തെക്കുറിച്ചും  പാഴാക്കിയ ആരോഗ്യത്തെക്കുറിച്ചും പരിതപിക്കേണ്ടി വരുന്നവരായി നമ്മൾ മാറരുത്.*

*☑ചെയ്യേണ്ട കാര്യങ്ങൾ അതാതിന്റെ സമയത്ത് തന്നെ ചെയ്യേണ്ടതുണ്ട്, നാം പാഴാക്കിക്കളയുന്ന ഒരു നിമിഷവും നമ്മിലേക്ക് തിരിച്ച് വരില്ല.*


*✧══════•❁❀❁•══════✧*
*📜 ഒരു ദിനം ഒരു ഹദീസ് 📜*
*🔘~~~~~◼ ﷽ ◼~~~~~🔘*

📍حَدَّثَنَا يَحْيَى بْنُ أَيُّوبَ، وَقُتَيْبَةُ بْنُ سَعِيدٍ، وَعَلِيُّ بْنُ حُجْرٍ، جَمِيعًا عَنْ إِسْمَاعِيلَ، - قَالَ ابْنُ أَيُّوبَ حَدَّثَنَا إِسْمَاعِيلُ بْنُ جَعْفَرٍ، - أَخْبَرَنِي سَعْدُ بْنُ سَعِيدِ بْنِ قَيْسٍ، عَنْ عُمَرَ، بْنِ ثَابِتِ بْنِ الْحَارِثِ الْخَزْرَجِيِّ عَنْ أَبِي أَيُّوبَ الأَنْصَارِيِّ، - رضى الله عنه - أَنَّهُ حَدَّثَهُ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏‏ مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ كَانَ كَصِيَامِ الدَّهْرِ ‏"

▪️▫️▪️▫️▪️▫️▪️▫️▪️▫️▪️

📍അബൂഅയ്യൂബി(റ)ല്‍ നിന്ന് നിവേദനം: നിശ്ചയം റസൂല്‍ ﷺ അരുള്‍ ചെയ്തു. വല്ലവനും റമളാനിലെ നോമ്പും തുടര്‍ന്ന് ശവ്വാലിലെ ആറും അനുഷ്ഠിച്ചാല്‍ (ഫലത്തില്‍) അത് കൊല്ലം മുഴുവന്‍ ഫര്‍ള് നോമ്പ് അനുഷ്ഠിച്ചതിന് തുല്യമായി.
   【മുസ്ലിം】

     
         *❁═══❁ ❁ ❁ ❁ ❁═══❁*
 *✧══════•❁❀❁•══════✧*
*📆 06 ജൂൺ 2019*
*🗓 02 ശവ്വാൽ  1440*
*🗒 23 ഇടവം 1194*
 *✧══════•❁❀❁•══════✧*
🌈🌈🌈🌈 *ശുഭദിനം* 🌈🌈🌈🌈

6/6/2019

+------+-------+-------+-------+-------+-------+

*06-06-1799*

*അലക്സാണ്ടർ പുഷ്കിൻ - ജന്മദിനം*

+-------+-------+-------+-------+------+------+


അലക്സാണ്ടർ സെർഗിയേവിച്ച് പുഷ്കിൻ (ജൂൺ 6 [O.S. മെയ് 26] 1799 – ഫെബ്രുവരി 10 [O.S. ജനുവരി 29] 1837) എക്കാലത്തെയും മികച്ച റഷ്യൻ കവിയായി കരുതപ്പെടുന്നു. റഷ്യൻ റൊമാന്റിക്ക് കവിയും. ആധുനിക റഷ്യൻ സാഹിത്യത്തിന്റെ സ്ഥാപകനുമായിരുന്നു പുഷ്കിൻ. തന്റെ നാടകങ്ങളിലും കവിതകളിലും പുഷ്കിൻ സാധാരണ ജനങ്ങളുടെ സംസാരഭാഷ ഉപയോഗിച്ചു. നാടകം, റൊമാൻസ്, ആക്ഷേപഹാസ്യം എന്നിവ കലർത്തിയ ഒരു കഥാകഥന രീതി പുഷ്കിൻ ആവിഷ്കരിച്ചു. ഇത് പിന്നീടുള്ള റഷ്യൻ എഴുത്തുകാരെ വളരെ സ്വാധീ‍നിച്ചു.


മോസ്കോയിൽ ജനിച്ച പുഷ്കിൻ തന്റെ ആദ്യ കവിത 14-ആം വയസ്സിൽ പ്രസിദ്ധീകരിച്ചു. ത്സർസ്കോ സെലോ എന്ന സ്ഥലത്തെ ഇമ്പീരിയൽ ലൈസിയത്തിൽനിന്ന് ബിരുദം നേടുമ്പൊഴേയ്ക്ക് പുഷ്കിൻ റഷ്യൻ സാഹിത്യരംഗത്ത് പരക്കെ അറിയപ്പെട്ടിരുന്നു. പുഷ്കിൻ ക്രമേണ സാമൂഹിക പരിഷ്കരണത്തിന്റെ വക്താവായി. പുഷ്കിൻ സാഹിത്യ തിരുത്തൽവാദികളുടെ വക്താവായി. 1820-കളിൽ പുഷ്കിൻ ഭരണകൂടവുമായി ഇടഞ്ഞു. റഷ്യൻ ഭരണകൂടം‍ പുഷ്കിനെ തെക്കേ റഷ്യയിലേക്ക് നാടുകടത്തി. സർക്കാർ സെൻസർമാരുടെ നിരന്തര നിരീക്ഷണത്തിൽ സഞ്ചാരസ്വാതന്ത്ര്യവും ആഗ്രഹം അനുസരിച്ച് പ്രസിദ്ധീകരിക്കുവാനുള്ള അവകാശവും നിഷേധിക്കപ്പെട്ട് കഴിയവേ ആണ് പുഷ്കിൻ തന്റെ ഏറ്റവും പ്രശസ്തമായ നാടകമായ ബോറിസ് ഗൊഡുനോവ്. എഴുതിയത്. എങ്കിലും വർഷങ്ങൾ കഴിയുന്നതുവരെ പുഷ്കിന് ഈ കൃതി പ്രസിദ്ധീകരിക്കുവാനായില്ല. അദ്ദേഹത്തിന്റെ കാവ്യരൂപത്തിലുള്ള നോവലായ യെവ്ഗെനി ഒനേഗിൻ എന്ന കൃതി പരമ്പരയായി 1823 മുതൽ 1831 വരെ പ്രസിദ്ധീകരിച്ചു.

(നതാല്യ ഗൊഞ്ചരോവ എന്ന സ്ത്രീയെ പുഷ്കിൻ 1831-ൽ വിവാഹം കഴിച്ചു). പുഷ്കിനും ഭാര്യയും പിൽക്കാലത്ത് രാജകൊട്ടാരത്തിലെ സ്ഥിരം സന്ദർശകരായി. 1837-ൽ കടക്കെണിയിലേക്ക് വഴുതിവീഴവേ, തന്റെ ഭാര്യയ്ക്ക് ഒരു രഹസ്യകാമുകൻ ഉണ്ടെന്നുള്ള ഊഹാപോഹങ്ങൾക്കു നടുവിൽ, പുഷ്കിൻ ഭാര്യയുടെ രഹസ്യകാമുകൻ എന്ന് ആരോപിക്കപ്പെട്ട ജോർജ്ജ് ദാന്റെസിനെ ഒരു ദ്വന്ദ്വയുദ്ധത്തിനു വെല്ലുവിളിച്ചു. ഈ ഡ്യുവലിൽ പുഷ്കിന് മാരകമായി മുറിവേറ്റു. രണ്ടുദിവസത്തിനു ശേഷം പുഷ്കിൻ മരിച്ചു.

പുഷ്കിന്റെ സ്വതന്ത്ര രാഷ്ട്രീയ നിലപാടുകളും പിന്നീടുവന്ന റഷ്യൻ തലമുറകളിലെ വിപ്ലവകാരികളിലുള്ള സ്വാധീനവും കാരണം ബോൾഷെവിക്കുകൾ പുഷ്കിനെ വരേണ്യവർഗ്ഗ സാഹിത്യത്തിന്റെ എതിരാളിയായും സോവിയറ്റ് സാഹിത്യത്തിന്റെയും കവിതയുടെയും മുൻ‌ഗാമിയായും വിശേഷിപ്പിച്ചു. ത്സർസ്കോ സെലോ എന്ന പട്ടണം പുഷ്കിന്റെ പേരിൽ നാമകരണം ചെയ്യപ്പെട്ടു.

6/6/2019

+------+------+------+------+------+------+------+

*06-06-1877*

*ഉള്ളൂർ എസ്. പരമേശ്വരയ്യർ - ജന്മദിനം*

+------+------+------+------+------+------+------+

മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ (1877 ജൂൺ 06 - 1949 ജൂൺ 15.) ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ താമരശ്ശേരി ഇല്ലത്താണ് ജനിച്ചത്. തിരുവനന്തപുരം ഉള്ളൂർ സ്വദേശിയായ പിതാവ്സുബ്രഹ്മണ്യ അയ്യർ ചങ്ങനാശ്ശേരിയിൽ സ്കൂൾ അദ്ധ്യാപകനായിരുന്നു.  അമ്മ ചങ്ങനാശേരി സ്വദേശിനിയായ ഭഗവതിയമ്മ. അദ്ദേഹം പെരുന്നയിൽ തന്നെയാണ് ബാല്യകാലം ചെലവഴിച്ചത്. അച്ഛന്റെ അകാലമരണത്തെത്തുടർന്ന് അമ്മയോടൊപ്പം അച്ഛന്റെ നാടായ ഉള്ളൂരിലേക്കു താമസം മാറി. ഉള്ളൂർ, കുമാരനാശാൻ, വള്ളത്തോൾ എന്നീ കവികൾ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാളകവിതയിൽ കാല്പനിക പ്രസ്ഥാനത്തിനു തുടക്കം കുറിച്ച് ശ്രദ്ധേയരായി. സാഹിത്യ ചരിത്രത്തിൽ ഇവർ കവിത്രയം എന്നറിയപ്പെടുന്നു. കവി എന്നതിനു പുറമേ സാഹിത്യചരിത്രകാരൻ, ഭാഷാഗവേഷകൻ, ഉദ്യോഗസ്ഥൻ എന്നീ നിലകളിൽ ഉള്ളൂർ പേരെടുത്തിരുന്നു. തിരുവിതാംകൂർ സർക്കാരിന്റെ ചീഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ചങ്ങനാശ്ശേരിയിൽ പെരുന്നയിൽ പാലൂർ നമ്പൂതിരിമാരുടെ പരമ്പരയിൽപ്പെട്ട താമരശേരി ഇല്ലത്താണ് പരമേശ്വരയ്യർ ജനിച്ചത്. തിരുവനന്തപുരം ഉള്ളൂർ സ്വദേശിയായ പിതാവ് സുബ്രഹ്മണ്യ അയ്യർ അദ്ധ്യാപകനായിരുന്നു. അമ്മ ഭഗവതിയമ്മയുടെ നാടായ പെരുന്നയിൽ തന്നെയാണ് ബാല്യകാലം ചെലവഴിച്ചത്.

അച്ഛന്റെ അകാലമരണത്തെത്തുടർന്ന് അമ്മയോടൊപ്പം അച്ഛന്റെ സ്ഥലമായ ഉള്ളൂരിലേക്കു താമസം മാറി. പിതാവിന്റെ മരണം പരമേശ്വരന്റെ വിദ്യാഭ്യാസ മോഹങ്ങളിൽ കരിനിഴൽ വീഴ്ത്തി. എങ്കിലും അമ്മയുടെ പ്രോത്സാഹനവും സമർപ്പണവും അദ്ദേഹത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ പാതയിലെത്തിച്ചു. തിരുവനന്തപുരത്തെ മഹാരാജാസ് കോളജിൽ ചേർന്ന അദ്ദേഹം 1897ൽ തത്ത്വശാസ്ത്രത്തിൽ ഓണേഴ്സ് ബിരുദം നേടി.

ബിരുദം നേടിയ ശേഷം തിരുവിതാംകൂർ സർക്കാർ ഉദ്യോഗസ്ഥനായി. ജോലിയിലിരിക്കെ നിയമത്തിൽ ബിരുദവും, മലയാളത്തിലും, തമിഴിലും ബിരുദാനന്തര ബിരുദവും നേടി.

തിരുവനന്തപുരം ടൗൺ സ്കൂൾ അദ്ധ്യാപകൻ, ജനസംഖ്യാ വകുപ്പിൽ ഗുമസ്തൻ, തഹസീൽദാർ, മുൻസിഫ്, അസിസ്റ്റന്റ് സെക്രട്ടറി എന്നീ ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം തിരുവതാംകൂറിലെ ഇൻകം ടാക്സ് കമ്മീഷണറായി ഉയർന്നു. ചീഫ് സെക്രട്ടറി പദവിയുടെ താൽക്കാലിക ചുമതലയും വഹിച്ചിട്ടുണ്ട്.

*സാഹിത്യ ജീവിതം*

കുട്ടിക്കാലം മുതൽ സാഹിത്യ വാസന പ്രകടിപ്പിച്ചിരുന്ന ഉള്ളൂർ ആധുനിക മലയാളസാഹിത്യത്തിലെ പ്രാതസ്മരണീയരായ ആധുനിക കവിത്രയത്തിലൊരാളായി വിശേഷിക്കപ്പെടുന്നു. കഠിന സംസ്കൃതപദങ്ങൾ ബഹുലമായി ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ രചനാശൈലി അക്കാലത്ത് അനുവാചകർക്ക് പഥ്യമായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം "ഉജ്ജ്വല ശബ്ദാഢ്യൻ" എന്ന പേരിലും അറിയപ്പെടുന്നു. എങ്കിലും ഇക്കാലത്ത് കേരള സാഹിത്യചരിത്രത്തിന്റെ കർത്താവ് എന്ന നിലയിലാ‌ണ് പരിഗണിക്കപ്പെടുന്നത്. 1937ൽ തിരുവിതാംകൂർ രാജഭരണകൂടം ഉള്ളൂരിന് മഹാകവി ബിരുദം നല്കി. കൊച്ചി മഹാരാജാവ് 'കവിതിലകൻ' പട്ടവും കാശിവിദ്യാപീഠം 'സാഹിത്യഭൂഷൺ' ബിരുദവും സമ്മാനിച്ചു.പൗരാണിക മുഹൂർത്തങ്ങൾ കാല് പനിക ഭംഗിയോടെ അവതരിപ്പിക്കുമ്പോൾ ഭാരതീയ ധർമ്മ നീതികൾ കവിതയിൽ വ്യവഹരിക്കപ്പെടുന്നു.ചരിത്രമുഹൂർത്തങ്ങൾ കാവ്യഭാവനയ്ക് ഉത്തേജനം നൽകി.

*ബഹുമതികൾ*

1937 ൽ തിരുവിതാംകൂർ രാജഭരണകൂടം ഉള്ളൂരിന് മഹാകവി ബിരുദം സമ്മാനിച്ചു.
കൊച്ചി മഹാരാജാവ് കവിതിലകൻ പട്ടം സമ്മാനിച്ചു
കാശി വിദ്യാപീഠം ബഹുമതിയും നൽകി ആദരിച്ചു.
വീരശൃഖല - ശ്രീമൂലം
വീരശൃഖല - കൊച്ചിരാജാവ്
സ്വർണ്ണഘടികാരം - റീജന്റ് റാണി
കേരള തിലകം - യോഗക്ഷേമസഭ
റാബുസാഹിബ് - ബ്രിട്ടീഷ് ഗവൺമെൻ
സാഹിത്യ ഭൂഷൻ - കാശിവിദ്യാലയം
സ്വർണ്ണമോതിരം - കേരള വർമ്മ

*പ്രധാന കൃതികൾ*

ഉമാകേരളം(മഹാകാവ്യം)
കേരള സാഹിത്യ ചരിത്രം
കർണ്ണഭൂഷണം
പിങ്ഗള
ഭക്തിദീപിക
ഒരു മഴത്തുള്ളി (കവിത)
തുമ്പപ്പൂവ്
കിരണാവലി
മണി മഞ്ജുഷ
വിശ്വം ദീപമയം
ചിത്രശാല
തരംഗിണി
താരഹ
കല്പശാഖി
താരാഹാരം
അമൃതധാര
അംബ

*ഉദ്യോഗങ്ങൾ*

സാഹിത്യ ചരിത്രകാരൻ , സെൻസസ് ക്ലാർക്ക് , തഹസിൽദാർ ,മജിസ്ട്രറ്റ് , മുൻസിഫ്‌ , സെക്രട്ടറി , ദിവാന്പെഷ്കാർ , റവന്യു കമ്മിഷണർ എന്നീ ഉദ്യോഗങ്ങൾ വഹിച്ചു .

6/6/2019

+-------+------+------+------+-----+------+------+

*06-06-1902*

*ആനി മസ്ക്രീൻ - ജന്മദിനം*

,+------+------+------+-----+------+-----+------+


ആനി മസ്ക്രീൻ (1902 ജൂൺ 6 - 1963) ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും തിരുവനന്തപുരത്തുനിന്നുള്ള ലോക്‌സഭാംഗവുമായിരുന്നു.

*ആദ്യകാലജീവിതം*

ഒരു ലത്തീൻ കത്തോലിക്ക കുടൂംബത്തിലാണ് ആനി മസ്ക്രീൻ ജനിച്ചത്. തിരുവിതാംകൂർ സംസ്ഥാനത്തിലെ ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു പിതാവ് ഗബ്രിയേൽ മസ്ക്രീൻ. ചരിത്രത്തിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദാനന്തരബിരുദം നേടി സിലോണിൽ അധ്യാപികയായി ജോലിചെയ്തു, തിരിച്ചുവന്നു നിയമപഠനം നടത്തി.

*സ്വാതന്ത്ര്യസമര സേനാനി*

തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായ ആദ്യവനിതകളിലൊരാളും തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയംഗമാകുന്ന ആദ്യത്തെ വനിതയുമായിരുന്നു ആനി മസ്ക്രീൻ. അക്കാമ്മ ചെറിയാൻ, പട്ടം താണുപിള്ള എന്നിവരോടൊപ്പം സ്വാതന്ത്ര്യത്തിനും അഖണ്ഡഭാരതത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ അവർ മുൻനിരയിൽ ഉണ്ടായിരുന്നു. 1939—47 കാലഘട്ടത്തിൽ നിരവധി തവണ അവർവ്ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്..

1951ൽ തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽനിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി ആദ്യ ലോകസഭയിലേക്ക് അവർ തെരഞ്ഞെടുക്കപ്പെട്ടു, കേരളത്തിൽനിന്നുമുള്ള ആദ്യ വനിതാ ലോകസഭാംഗവും ആദ്യ ലോകസഭയിലെ പത്ത് വനിതാ ലോകസഭാംഗങ്ങളിലൊരാളുമായിരുന്നു ആനി മസ്ക്രീൻ. ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പേ, 1948-1952 കാലഘട്ടത്തിൽ തിരു-കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലി അംഗവും പറവൂർ ടി.കെ.നാരായണപിള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ ആരോഗ്യ-വൈദ്യുതി വകുപ്പു മന്ത്രിയുമായിരുന്നു.

Wednesday, 5 June 2019

6/6/2019

+------+------+------+------+------+-------+-------+

*06-06-1929*

*ടോംസ് - ജന്മദിനം*

+------+-------+------+-----+------+-------+------+

കേരളത്തിലെ ഒരു കാർട്ടൂണിസ്റ്റാണ് ടോംസ് എന്നറിയപ്പെടുന്ന അത്തിക്കളം വാടയ്ക്കൽ തോപ്പിൽ തോമസ് എന്ന വി.റ്റി.തോമസ് (1929 - 27 ഏപ്രിൽ 2016). ബോബനും മോളിയും എന്ന കാർട്ടൂണിലൂടെയാണ് ഇദ്ദേഹം അറിയപ്പെടുന്നത്.

1929 ജൂൺ 6നു ചങ്ങനാശ്ശേരിക്കടുത്ത്കുട്ടനാട്ടിൽ വെളിയനാട്ടിൽ വി.ടി.കുഞ്ഞിത്തൊമ്മന്റെയും(വാടയ്ക്കൽ കുഞ്ഞോമാച്ചൻ) സിസിലി തോമസിന്റെയും മകനായി ടോംസ് ജനിച്ചു.ആദ്യം ബ്രിട്ടിഷ് സൈന്യത്തിൽ ഇലക്ട്രീഷ്യനായി ചേർന്നു. രണ്ടാം ലോകമഹായുദ്ധസമയത്തായിരുന്നു സൈന്യത്തിൽ ചേർന്നത്. ചേർന്ന് ഒരു മാസത്തിനകം യുദ്ധം അവസാനിക്കുകയും ചെയ്തു. സൈന്യം വിട്ട് നാട്ടിൽ തിരികെ എത്തിയ അദ്ദേഹം, തന്റെ ജ്യേഷ്ഠനായ കാർട്ടൂണിസ്റ്റ് പീറ്റർ തോമസിനെ മാതൃകയാക്കിയാണ് വരയിലേയ്ക്കു തിരിഞ്ഞത്. വിദ്യാർഥിയായിരിക്കുമ്പോൾത്തന്നെ വരയോട് താല്പര്യം ഉണ്ടായിരുന്നു. 30ആം വയസ്സിലാണ് ബോബനേയും മോളിയേയും കണ്ടെത്തുന്നത്. അവർ അയല്പക്കത്തെ കുട്ടികളായിരുന്നു. അവ്രെ മാതൃകയാക്കിയാണ് അദ്ദേഹം കാർട്ടൂൺ രചിച്ചത്. തെരീസാക്കുട്ടി ആണു സഹധർമ്മിണി. മൂന്ന് ആണ്മക്കളും മൂന്ന് പെണ്മക്കളും ഉണ്ട്. കോട്ടയത്തെ ദീപികയിൽ വരച്ചുകൊണ്ടാണ് ടോംസ് തുടങ്ങിയത്. ബിരുദധാരണത്തിനു ശേഷം മലയാള മനോരമയിൽ 1961-ൽ കാർട്ടൂണിസ്റ്റായി ജോലി തുടങ്ങി. 1987-ൽ വിരമിക്കുന്നതുവരെ മനോരമയിൽ തുടർന്നു. ഇപ്പോൾ മാധ്യമം ആഴ്ചപ്പതിപ്പിൽ ഓർമകളിലെ രേഖാചിത്രം എന്ന തലക്കെട്ടിൽ റ്റോംസ് തന്റെ അനുഭവക്കുറിപ്പ് എഴുതിവരുന്നു.

*ബോബനും മോളിയും*

ടോംസിന്റെ ഏറ്റവും പ്രശസ്തമായ കാർട്ടൂണാണ്‌ ബോബനും മോളിയും. മനോരമ വാരികയിലൂടെ 40 വർഷത്തോളം അദ്ദേഹം ബോബനും മോളിയും വരച്ചു. ടോംസിന്റെ പ്രധാന കഥാപാത്രങ്ങളായ ബോബനും മോളിയും, കേസില്ലാ വക്കീലായ അച്‌ഛൻ പോത്തൻ, അമ്മ മറിയ, മറ്റുകഥാപാത്രങ്ങളായ അപ്പിഹിപ്പി, കുഞ്ചുക്കുറുപ്പ്, ഉണ്ണിക്കുട്ടൻ, പഞ്ചായത്തു പ്രസിഡന്റ് ഇട്ടുണ്ണൻ, ചേടത്തി (പഞ്ചായത്തു പ്രസിഡന്റ് ചേട്ടന്റെ ഭാര്യ), നേതാവ്, തുടങ്ങിയവർ മലയാളി സമൂഹത്തിന്റെ ഹൃദയത്തിൽ വിഹരിക്കുന്നു.

തന്റെ അയൽപക്കത്തെ രണ്ടു കുട്ടികളുടെ പേരാണു ടോംസ്‌ ഇവർക്കു നൽകിയതു്. ഈ കുട്ടികൾ അവരുടെ ചിത്രം വരച്ചുതരാൻ ചോദിച്ചതായിരുന്നു പ്രചോദനം. പിന്നീടു തന്റെ കുട്ടികൾക്കും അദ്ദേഹം ഇതേ പേരിട്ടു. അയൽപക്കത്തെ കുട്ടികൾ എന്നും ടോംസിന്റെ വേലിചാടി അടുക്കള വഴി സ്കൂളിൽ പോകാറുണ്ടായിരുന്നു. അവരുടെ വികൃതികൾ കാർട്ടൂൺ കഥാപാത്രങ്ങളുടെ സ്വഭാവം നിശ്ചയിക്കുന്നതിൽ ടോംസിനെ സഹായിച്ചു. ടോംസിന്റെ മകൻ ബോബൻ ഇന്നു ഗൾഫിലും മോളി ഇന്നു ആലപ്പുഴയിലുമാണ്. മോളിക്കു മക്കളുടെ മക്കൾ ആയിക്കഴിഞ്ഞെങ്കിലും കാർട്ടൂൺ കഥാപാത്രങ്ങളായ ബോബനും മോളിയും ഒരിക്കലും വളരുന്നില്ല. ടോംസിന്റെ തന്നെ അഭിപ്രായത്തിൽ പ്രായം ചെന്ന രണ്ടു കാർട്ടൂൺ കഥാപാത്രങ്ങളുടെ വികൃതികൾ ആരും ആസ്വദിക്കയില്ല, അതുകൊണ്ട് ബോബനും മോളിക്കും പ്രായം കൂടുകയുമില്ല.

മലയാളികളുടെ അവസാന പേജിൽതുടങ്ങി പുറകോട്ടുള്ള മാസിക വായനാ ശീലം ബോബനും മോളിയും എന്ന കാർട്ടൂൺ വായിച്ച് (മനോരമ ആഴ്ചപ്പതിപ്പിന്റെ അവസാന പേജിൽ നിന്ന്) കിട്ടിയതാണെന്നു ശ്രുതിയുണ്ട്.

മനോരമയിൽ നിന്നു വിരമിച്ച ശേഷം കലാകൗമുദിയിൽ ടോംസ് ബോബനും മോളിയും പ്രസിദ്ധീകരിക്കാൻ ശ്രമിച്ചെങ്കിലും മനോരമ കേസുകൊടുത്തു. ഒരു ജില്ലാക്കോടതി ടോംസിനെ കാർട്ടൂൺ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും തടഞ്ഞെങ്കിലും ഹൈക്കോടതി 1957 ലെ ഇന്ത്യൻ പകർപ്പവകാശ നിയമപ്രകാരം മനോരമയിൽ ജോലി ചെയ്യുമ്പോൾ വരച്ചതും പിന്നീടു വരക്കുന്നതുമായ എല്ലാ കാർട്ടൂണുകളുടെ ഉടമസ്ഥതയും ടോംസിനു തന്നെയാണെന്നു അസന്നിഗ്ധമായി പ്രഖ്യാപിച്ചു ഇന്നും ടോംസ് കോമിക്സ് ടോംസിന്റെ ഉടമസ്ഥതയിൽ ബോബനും മോളിയും മറ്റുകാർട്ടൂണുകളും പ്രസിദ്ധീകരിക്കുന്നു. ബോബനും മോളിയും പിന്നീട് സിനിമയും ആയി.

6/6/2019

+------+------+------+------+------+------+------+

*06-06-1930*

*സുനിൽ ദത്ത് - ജന്മദിനം*

+-------+-------+------+------+------+------+

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനും, നിർമ്മാതാവും, സംവിധായകനും കൂടാതെ ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു സുനിൽ ദത്ത് . ( ജൂൺ 6, 1930 – മേയ് 25, 2005). ജനന നാമം: ബൽ‌രാജ് ദത്ത് എന്നായിരുന്നു. 2004-2005 മൻമോഹൻ സിംഗ്‌ സർക്കാറിൽ അദ്ദേഹം യുവജന സ്പോർട്സ് കാര്യ കാബിനറ്റ് മന്ത്രി ആയിരുന്നു. ബോളിവുഡിലെ തന്നെ നടനായ സഞ്ജയ് ദത്ത് അദ്ദേഹത്തിന്റെ മകനാണ്. .

1984 ൽ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടിയിൽ ചേർന്നു. അതിനു ശേഷം മുംബൈ നോർത്ത് വെസ്റ്റ് ലോകസഭ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു.

*ആദ്യ ജീവിതം*

സുനിൽ ദത്ത് ജനിച്ചത് ഇന്നത്തെ പാകിസ്ഥാനിലെ ഝെലം ജില്ലയിലാണ്. അവിടെ നിന്ന് അദ്ദേഹത്തിന്റെ കുടുംബം ഇന്നത്തെ ഹരിയാന സംസ്ഥാനത്തിൽ പെടുന്ന മണ്ഡോലി എന്ന ഗ്രാമത്തിലേക്ക് കുടിയേറി. പിന്നീട് അദ്ദേഹം അഭിനയ സ്വപ്നവുമായി മുംബൈയിലേക്ക് മാറി. അവിടെ വിദ്യാഭ്യാസം പൂർത്തീകരിക്കുകയും പിന്നീട് ജോലി നോക്കുകയും ചെയ്തു.

*അഭിനയ ജീവിതം*

ആദ്യ ജോലി അദ്ദേഹത്തിന്റെ റേഡിയോ സെയ്‌ലോൺ എന്ന റേഡിയോവിൽ പ്രസ്താവകനായിരുന്നു. പിന്നീട് ഹിന്ദി ചലച്ചിത്ര രംഗത്തേക്ക് 1955 ലെ റെയിൽ‌വേ പ്ലാറ്റ്ഫോം എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് എത്തി. 1957 ൽ നർഗീസ്സ് ഒന്നിച്ച് അഭിനയിച്ച മദർ ഇന്ത്യ എന്ന ചിത്രം ശ്രദ്ധേയമായി. നർഗീസുമായി സുനിൽ 1958 ൽ വിവാഹിതനായി.

1950-60 കാലഘട്ടത്തിലെ ഒരു പ്രധാന നടനായിരുന്നു സുനിൽ ദത്ത്. ആ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ ധാരാളം വിജയ ചിത്രങ്ങൾ ഉണ്ടായിരുന്നു. 1964 ൽ യാദേൻ എന്ന ചിത്രത്തിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു കൊണ്ട് അക്കാലത്ത് ഒരു റെകോർ‌ഡ് തന്നെ സൃഷ്ടിച്ചു. പിന്നീട് 1968ൽ അദ്ദേഹം ചലച്ചിത്ര നിർമ്മാണ രംഗത്തേക്കും തിരിഞ്ഞു . പക്ഷേ ആദ്യ ചിത്രങ്ങൾ നിർമ്മിച്ചത് തികഞ്ഞ പരാജയങ്ങൾ ആയിരുന്നു. 1970 മുതൽ 80 കാലഘട്ടത്തിൽ വീണ്ടും ചില മികച്ച ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ട് അദ്ദേഹം അഭിനയ രംഗത്തേക്ക് തിരിച്ചു വന്നു. നാഗീൻ (1976), പ്രാൺ ജായെ പർ വചൻ ന ജായേ (1974), ജാനി ദുശ്മൻ (1979) , ശാൻ (1980) എന്നിവ വിജയ ചിത്രങ്ങളായിരുന്നു. 1981 ൽ തന്റെ മകനായ സഞ്ജയ് ദത്തിനെ ബോളിവുഡിലേക്ക് കൊണ്ടു വന്ന ചിത്രമായിരുന്നു റോക്കി. 1990 കളിൽ തന്റെ മകൻ ഉൾപ്പെട്ട ചില വിവാദങ്ങളിൽ പെട്ട് അദ്ദേഹത്തിന് അഭിനയ ജീവിതത്തോടും രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നും മാറി നിന്നു.

1995 ൽ ഫിലിംഫെയർ ജീവിത കാല അവാർഡ് ലഭിച്ചു .

2003 ൽ തന്റെ മകൻ സഞ്ജയ് ദത്ത് നായകനായി അഭിനയിച്ച മുന്നാഭായി എം.ബി.ബി.എസ്. എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് തിരിച്ചു വന്നു.

ഒരു ഹൃദയാഘാതം മൂലം അദ്ദേഹം 2005 ൽ അന്തരിച്ചു.

Thought

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

         _*🔅 പ്രഭാത ചിന്തകൾ 🔅*_

            *06-06-2019*_

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

_🔅 *നമ്മുടെ ഓരോ ദിവസവും പുതിയ തുടക്കമാവണം.., ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളെ ഓര്‍ത്ത്‌ വിഷമിക്കരുത്‌.., മെച്ചപ്പെടുത്താന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക്‌ സമയം കണ്ടെത്തണം.*_

       
 _🔅 *നിരാശയില്‍ അകപ്പെട്ടാല്‍ ഒന്നും പഠിക്കാനോ ഒന്നിലും സന്തോഷം കണ്ടെത്താനോ കഴിയില്ല.., കൊടുങ്കാറ്റിന്റെ നടുവിലും നല്ലതേ വരൂ എന്നു ചിന്തിക്കുക.*_

       
_🔅 *പോയ കാലത്തെ മാറ്റാന്‍ നമുക്കാകില്ല.., ഇനിയുള്ള കാലത്ത്‌ എന്താണ്‌ സംഭവിക്കുക എന്നും നമുക്കറിയില്ല.., പിന്നെന്തിന്ന് നാം സങ്കടപ്പെടണം.*_


🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

6/6/2019

.🔴🔵🔴🔵🔴🔵🔴🔵🔴🔵🔴


_*🌐 ഇന്നത്തെ പ്രത്യേകതകൾ 🌐*_

_*06-06-2019*_


🔅🔅🔅🔅🔅🔅🔅🔅🔅🔅🔅


_*ഇന്ന് 2019 ജൂൺ 06, 1194 ഇടവം 23, 1440 ശവ്വാൽ 02, വ്യാഴം*_

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴


_*ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 6 വർഷത്തിലെ 157 (അധിവർഷത്തിൽ 158)-ാം ദിനമാണ്*_


➡ _*ചരിത്രസംഭവങ്ങൾ*_


```1523 - കൽമാർ യൂണിയന് അന്ത്യം കുറിച്ചുകൊണ്ട് ഗുസ്താവ് വാസ സ്വീഡന്റെ രാജാവായി.


1683 - ലോകത്തെ ആദ്യ സർ‌വകലാശാലാ മ്യൂസിയമായ അഷ്മോലിയൻ മ്യൂസിയം ഇംഗ്ലണ്ടിലെ ഓസ്ക്ഫോർഡിൽ പ്രവർത്തനമാരംഭിച്ചു.


1752 - മോസ്കോ നഗരത്തിന്റെ മൂന്നിലൊരുഭാഗം അഗ്നിബാധക്കിരയായി.


1808 - നെപ്പോളിയന്റെ സഹോദരൻ ജോസഫ് ബോണപ്പാർട്ട് സ്പെയിനിന്റെ രാജാവായി.


1844 - യങ് മെൻസ് ക്രിസ്റ്റ്യൻ അസോസിയേഷൻ (വൈ.എം.സി.എ.) ലണ്ടനിൽ സ്ഥാപിതമായി.


1882 - ചുഴലിക്കാറ്റിനോടനുബന്ധിച്ചുണ്ടായ കൂറ്റൻ തിരമാലകൾ തുറമുഖത്തേക്കടിച്ച് ബോംബേയിൽ ഒരു ലക്ഷത്തിലധികം പേർ കൊല്ലപ്പെട്ടു.


1946 - ബാസ്കറ്റ് ബോൾ അസ്സോസിയേഷൻ ഓഫ് അമേരിക്ക ന്യൂയോർക്കിൽ രൂപവൽക്കരിക്കപ്പെട്ടു.


1946 - സോവിയറ്റ് യൂണിയൻ അർജന്റീനയുമായി നയതന്ത്രബന്ധങ്ങൾ സ്ഥാപിച്ചു.


1956 - സിംഗപൂരിന്റെ ആദ്യ മുഖ്യമന്ത്രി ഡേവിഡ് മാർഷൽ രാജി വച്ചു.


1984 - തീവ്രവാദികളെ തുരത്തുന്നതിന്‌ ഇന്ത്യൻ സേന സുവർണക്ഷേത്രത്തിലേക്ക് സൈനികാക്രമണം നടത്തി.


1809- സ്വീഡൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.


1944- ഗാന്ധിജിയെ നേതാജി ആദ്യമായി രാഷ്ട്രപിതാവ് എന്ന് വിളിച്ചു


1946- ബാസ്കറ്റ് ബോൾ അസോസിയേഷൻ ഓഫ് അമേരിക്ക നിലവിൽ വന്നു


1961- ഇടുക്കി പദ്ധതി കുടിയൊഴിപ്പിക്കലിനെതിരെ AKG യുടെ അമരാവതി സത്യാഗ്രഹം തുടങ്ങി


1981- യാത്ര തീവണ്ടി ഭാഗ്‌മതി നദിയിൽ പാളം തെറ്റി വീണു. 268 മരണം


1983- ലീ സിയാനിയൻ, ചൈനീസ് പ്രസിഡന്റ് ആയി ചുമതലയേറ്റു.


1990- ഇന്ത്യൻ പാസ്പോർട്ടിന്റെ കാലാവധി 10 വർഷമാക്കി


1997- അമേരിക്കൻ കോൺഗ്രസിൽ വച്ച് മദർ തെരേസയെ സ്വർണമെഡൽ നൽകി ആദരിച്ചു


1993- മംഗോളിയയിൽ ആദ്യ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടന്നു


2012- സോളാർ ഇമ്പൾസ് വിമാനം, സൗരോർജം ഉപയോഗിച്ചു ഭൂമി ചുറ്റുന്ന ആദ്യ വിമാനം ആയി.


1993 - മംഗോളിയയിൽ ആദ്യത്തെ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടന്നു.


2004 - തമിഴിനെ ഉൽകൃഷ്ടഭാഷയായി ഇന്ത്യയുടെ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾകലാം പ്രഖ്യാപിച്ചു.```


➡ _*ജനനം*_


```1986 - ഭാവന - ( മലയാളം, തമിഴ്, തെലുഗു അടക്കം നിരവധി  ചലച്ചിത്രങ്ങളിൽ അഭിനയിച്ചനടി 'ഭാവന' എന്ന കാർത്തികാമേനോൻ )


1968 - അലീം ദാർ - ( പാക്കിസ്ഥാനിക്രിക്കറ്റ് കളിക്കാരനും അമ്പയറുമായ അലീം ദാർ )


1946 - സി കൃഷ്ണൻ - ( പൊതു പ്രവർത്തകനും ട്രേഡ് യൂണിയൻ നേതാവും  പയ്യന്നൂർ നിയോജകമണ്ഡലത്തിൽനിന്നും  സി.പി.ഐ (എം) പാർട്ടിയെ  പ്രതിനിധീകരിച്ച നിയമസഭാംഗവുമായ സി. കൃഷ്ണൻ )


1930 - സുനിൽ ദത്ത്‌ - ( ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനും, നിർമ്മാതാവും , സംവിധായകനും കൂടാതെ ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും 2004-2005 മൻമോഹൻ സിംഗ്‌ സർക്കാറിൽ യുവജന സ്പോർട്സ് കാര്യ കാബിനറ്റ് മന്ത്രിയും ആയിരുന്ന ബൽ‌രാജ് ദത്ത് എന്ന സുനിൽ ദത്ത്‌ )


1936 - ദഗ്ഗുഭട്ടി രാമനായിഡു - ( 13 ഭാഷകളിലായി150 സിനിമകൾ നിർമ്മിച്ച് ഏറ്റവും കൂടുതൽ സിനിമ നിർമ്മിച്ച വ്യക്തി എന്ന നിലയിൽ ഗിന്നസ് ബുക്കിൽ കയറിയ തെലുഗ് സിനിമ നിർമ്മിതാവും, സുരേഷ് പ്രൊഡക്ഷൻസിന്റെ സ്ഥാപകനും ബാപ ടാല യിൽ നിന്നും ലോകസഭ അംഗവും ആയിരുന്ന ദഗ്ഗുഭട്ടി രാമനായ്ഡു )


1799 - അലക്സാണ്ടർ സെർഗിയേവിച്ച്‌ പുഷ്കിൻ - ( റഷ്യൻ റൊമാന്റിക്ക് കവിയും,  നാടകം, റൊമാൻസ്,ആക്ഷേപഹാസ്യം എന്നിവ കലർത്തിയ ഒരു കഥാകഥന രീതി ആവിഷ്കരിച്ച് ആധുനിക റഷ്യൻ സാഹിത്യത്തിന്റെ സ്ഥാപകന്‍ എന്ന്‍ അറിയപ്പെടുന്ന അലക്സാണ്ടർ സെർഗിയേവിച്ച് പുഷ്കിൻ )


1875 - പോൾ തോമസ്‌ മാൻ - ( ക്ഷയരോഗം ബാധിച്ച തന്റെ മാതുല സഹോദരനെ (കസിൻ) കാണുവാൻ യാത്രചെയ്യുകയും ക്ഷയരോഗാശുപത്രിയിൽ മൂന്ന് ആഴ്ച തങ്ങുവാൻ ഉദ്ദേശിച്ചെങ്കിലും പല കാരണങ്ങളാൽ ഏഴു വർഷത്തോളം ആശുപത്രിയിൽ തന്നെ കുടുങ്ങിപ്പോവുകയും, ക്ഷയരോഗാശുപത്രിയിൽ കണ്ടുമുട്ടുന്ന പല കഥാപാത്രങ്ങളിലൂടെ സമകാലീന യൂറോപ്യൻ സമൂഹത്തിന്റെ അന്തഃഛിദ്രങ്ങൾ അനാവരണം ചെയ്യുന്ന ഒരു എൻജിനീറിംഗ് വീദ്യാർത്ഥി യുടെ കഥ പറയുന്ന  "ദ് മാജിക് മൗണ്ടൻ" ' എഴുതി നോബൽ സമ്മാനം വാങ്ങിയ
ജർമ്മൻ നോവലിസ്റ്റും സാമൂഹിക വിമർശകനും മനുഷ്യസ്നേഹിയും എഴുത്തുകാരനും,  നവീകരിച്ച ബൈബിൾ കഥകളും ജർമ്മൻ കഥകളും ഗോയ്ഥെ, നീഷേ, ഷോപ്പെൻ‌ഹോവെർ എന്നിവരുടെ ആശയങ്ങളും തന്റെ സാഹിത്യ സൃഷ്ട്രികളിൽ ഉപയോഗിച്ച പോൾ തോമസ് മാൻ )


1901 - സുകാർണോ - ( നെതർലാന്റിൽ നിന്നും സ്വാതന്ത്ര്യം ലഭിക്കാനായി നടന്ന സമരത്തിന്റെ നേതാവും,ഡച്ചുകാരുടെ തടവിൽ പത്തുവർഷത്തോളം കിടക്കുകയും, ഡച്ച് കോളണിയായിരുന്ന ഇന്തോനേഷ്യയെ സ്വതന്ത്രമാക്കാനായി രൂപീകരിച്ച ദേശീയപ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനത്തു നിന്ന് അവസാനം സ്വാതന്ത്ര്യം നേടാൻ കാരണമാകുകയും, ഇന്തോനേഷ്യയുടെ ആദ്യ പ്രസിഡന്റാകുകയും ചെയ്ത സുകർണോ )


1857 - പോത്തേരി കുഞ്ഞമ്പു  - ( അധസ്ഥിതരുടെ ഉന്നമനത്തിനുവേണ്ടി എഴുതുകയും പ്രവർത്തിക്കുകയും ചെയ്ത എഴുത്തുകാരൻ പോത്തേരി  കുഞ്ഞമ്പു )


1871 - വേങ്ങയിൽ അമ്പാടി നാരായണ പൊതുവാൾ - ( കേരളീയമായ കഥാകഥനരീതിയോട് പാശ്ചാത്യരചനാശൈലികൾ ഇഴ ചേർത്ത് ഒരു പുതിയ സാഹിത്യരൂപം വികസിപ്പിച്ചവരിൽ പ്രധാനിയായ
എ.നാരായണപൊതുവാള്‍, എ.ന്‍.പൊതുവാള്‍, എം.രത്നം ബി .എ എന്നീ പേരുകളില്‍ കഥയെഴുതിയ  വേങ്ങയിൽ  അമ്പാടി നാരായണ പൊതുവാൾ )


1877 - ഉള്ളൂർ എസ്‌ പരമേശ്വരയ്യർ - ( ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാളസാഹിത്യത്തിലെ കാല്പനിക പ്രസ്ഥാനത്തിനു നാന്ദികുറിച്ച് ശ്രദ്ധേയരായ കവിത്രയത്തിൽ ഒരാളും, കവി എന്നതിനു പുറമേ ചരിത്രകാരനായും, തിരുവിതാംകൂർ സർക്കാരിന്റെ ചീഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ച, മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ )


1902 - ആനി മസ്ക്രീൻ - ( തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായ ആദ്യവനിതകളിലൊരാളും തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയംഗമാകുന്ന ആദ്യത്തെ വനിതയും കേരളത്തിൽ നിന്നും ലോക സഭയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയും, പറവൂർ ടിക്കെയുടെ മന്ത്രിസഭയിൽ ആരോഗ്യ വൈദ്യുതി മന്ത്രിയും ആയിരുന്ന സ്വാതന്ത്യ സമര സേനാനി ആനി മസ്ക്രീൻ )


1929 - റ്റോംസ്‌ - ( ബോബനും മോളിയും എന്ന കാർട്ടൂണിലൂടെ അറിയപ്പെടുന്ന ടോംസ് എന്ന അത്തിക്കളം വാടയ്ക്കൽ തോപ്പിൽ തോമസ് എന്ന വി.റ്റി.തോമസ്‌ )


1936 - കെ പി ഉദയഭാനു - ( വെള്ളിനക്ഷത്രമേ നിന്നെ നോക്കി..., അനുരാഗനാടകത്തിൽ..., താമരത്തുമ്പീവാവാ..., പൊൻവളയില്ലെങ്കിലും..., ,കരുണാസാഗരമേ...,പെണ്ണാളേ പെണ്ണാളേ.. കാനനഛായയിൽ... തുടങ്ങി നല്ല ഇമ്പമുള്ള പാട്ടുകള്‍ നമുക്ക് സമ്മാനിച്ച ഗായകനും സംഗീത സംവിധായകനും കെ പി കേശവമേനോന്റെ അന്തിരവനും ആയിരുന്ന കെ.പി. ഉദയ ഭാനു )


1891 - മസ്തി വെകടേശ്വ അയ്യങ്കാർ - ( 1983-ൽ ചിക്കവീര രാജേന്ദ്ര എന്ന നോവലെഴുതി ജ്ഞാനപീഠം ലഭിച്ച ഒരു പ്രമുഖ കന്നഡ സാഹിത്യകാരൻ മസ്തി വെങ്കടേശ അയ്യങ്കാർ )


1914 - സി രാജേശ്വര റാവു - ( വൈദ്യ ശാസ്ത്ര വിദ്യാഭ്യാസം പാ­തി­വ­ഴി­യിൽ ഉ­പേ­ക്ഷി­ച്ച്‌ മ­നു­ഷ്യ­വം­ശം ഇ­തു­വ­രെ ആർ­ജി­ച്ച എ­ല്ലാ ന­ല്ല ഗു­ണ­ങ്ങ­ളും സ്വാം­ശീ­ക­രി­ച്ച്‌ ആ­റ­ര പ­തി­റ്റാ­ണ്ടു­കാ­ലം മാ­ന­വി­ക സ്‌­നേ­ഹ­ത്തി­ന്റെ ഉ­ണർ­ത്തു­പാ­ട്ടു­കാ­ര­നാ­യി മാ­റുകയും ഇ­രു­പ­ത്തി­യെ­ട്ട്‌ വർ­ഷം തു­ടർ­ച്ച­യാ­യി ക­മ്മ്യൂ­ണി­സ്റ്റ്‌ പാർ­ട്ടി ജ­ന­റൽ സെ­ക്ര­ട്ട­റി ആ­യി­രു­ന്ന, തെ­ല­ങ്കാ­ന­യു­ടെ വീ­ര­പു­ത്ര­ൻ എന്ന് വിശേഷിപ്പിക്കുന്ന സ­ഖാ­വ്‌ ച­ന്ദ്ര ­രാ­ജേ­ശ്വ­ര റാ­വു എ­ന്ന സി രാ­ജേ­ശ്വ­ര റാ­വു എ­ന്ന സി ആർ )


1857 - ഒറവങ്കര നീലകണ്ഠൻ നമ്പൂതിരിപ്പാട്‌ - ( ചെറുപ്പത്തില്‍ തന്നെ ശ്ലോകങ്ങള്‍ രചിച്ചു തുടങ്ങുകയും, കൊടുങ്ങല്ലൂര്‍ കവിസദസ്സിലെ ഒരു പ്രധാന അംഗവും  ലക്ഷ്മീസ്തവം, അംബാസ്തവം, അംബികാവിംശതി, കാളീസ്തവം, ദേവീസ്തവം തുടങ്ങിയ നിരവധി സ്തോത്രങ്ങൾ രചിക്കുകയും, കുമാരസംഭവം, അഴകാപുരിവര്‍ണനം, ദേവീമാഹാത്മ്യം തുടങ്ങിയ കൃതികള്‍ സംസ്കൃതത്തില്‍ നിന്ന് മലയാളത്തിലേയ്ക്ക് പരിഭാഷചെയ്യുകയും ചെയ്ത ഒറവങ്കര നീലകണ്ഠൻ നമ്പൂതിരി )


1814 - നീലകണ്ഠൻ പരമേശ്വരൻ മൂത്തത്‌ - ( തിരുവിതാംകൂറില്‍  ആദ്യമായി ഭാഗ്യക്കുറിക്കു തുടക്കമിടുകയും, ഇന്ന് നമ്മള്‍ സെല്‍ഫി എടുക്കുന്നപോലെ , ഒരു പക്ഷേ സ്വന്തം രൂപം സ്വയം ചിത്രീകരണം (സെൽഫ് പോർട്രെയ്റ്റ്) നടത്തിയ കേരളത്തിലെ ആദ്യത്തെ കലാകാരനും, മലയാളത്തിലെ ആദ്യത്തെ ആത്മകഥയും ആദ്യത്തെ ബാലസാഹിത്യകൃതിയും രചിക്കുകയും, ആദ്യമായി തിരുവിതാംകൂര്‍ ചരിത്രവും ആദ്യത്തെ സമ്പൂര്‍ണ ഭാഷാവ്യാകരണവും രചിക്കുകയും വൈദ്യൻ, സാഹിത്യകാരൻ, സാമ്പത്തിക വിദഗ്ദ്ധൻ തുടങ്ങി വിവിധമേഖലകളിൽ കഴിവു തെളിയിച്ച ബഹുമുഖ പ്രതിഭയായിരുന്ന നീലകണ്ഠൻ പരമേശ്വരൻ മൂത്തത് എന്ന പാച്ചു മൂത്തത്‌ )```


➡ _*മരണം*_


```1832 - ജെറേമി ബെൻതാം - ( ആധുനിക ഉപഭോഗസിദ്ധാന്തത്തിന്റെ സ്ഥാപകനും ബ്രിട്ടീഷ്തത്വചിന്തകനും,സാമൂഹികനവോത്ഥാനപ്രവർത്തകനും ജഡ്ജിയുമായിരുന്ന ജെറേമി ബെൻതാം )


1946 - ജർഹാർട്ട്‌ ഹോപ്ട്ട്‌മാൻ - ( നെയ്ത്തുകാർ, കുഴിച്ചിട്ട മണി, പപ്പാ ഡാൻസ്, ഹാനലിന്റെ തിരുസ്വീകരണം ഇമ്മാനുവൽ ക്വന്റ്, ദി ഹെരിറ്റേജ് ഓഫ് സോവാന തുടങ്ങിയ കൃതികൾ  രചിച്ച നോബൽ സമ്മാനം നേടിയ ജർമൻ നാടകകൃത്ത് ജർഹാർട്ട് ഹോപ്ട്ട്മാൻ )


1948 - ലൂയി ഴാൻ ലൂമി - ( സെക്കൻഡിൽ 16 ഫ്രെയിമുകൾ കടന്നുപോകുന്ന രീതിയിൽ സംവിധാനം ചെയ്ത ഒരു പ്രൊജക്ടറും ക്യാമറയും ചേർന്ന ആദ്യത്തെ സിനിമാട്ടോഗ്രാഫിന് രൂപകൽപന ചെയത്, 1895 ൽ പേറ്റൻറ്റ് വാങ്ങുകയും അതേവർഷംതന്നെ തൊഴിലാളികൾ ഫാക്ടറി വിടുന്ന രംഗം ചിത്രീകരിക്കുന്ന ചലച്ചിത്രത്തോടെ  ലോകസിനിമയുടെ ചരിത്രം തുടങ്ങി വയ്ക്കുകയും ലോകത്തെ ആദ്യത്തെ സിനിമാശാല പാരീസിൽ തുറക്കുകയും ചെയ്ത രണ്ട് ഫ്രഞ്ച് സഹോദരന്മാരായ ലൂമിയേ സഹോദരന്മാർ എന്നറിയപ്പെടുന്നവരിൽ  ഒരാളായ ലൂയി ഴാൻ ലൂമി )


1941 - ലൂയി ഷെവർലെ  - ( സ്വിറ്റ്സർലാൻഡിൽ ജനിച്ച അമേരിക്കകാരൻ റെസ്കാർ ഡൈവറും ഷെവർലെ മോട്ടോർ കമ്പനിയുടെ സ്ഥാപകരിൽ ഒരാളും ആയിരുന്ന ലുയി - ജോസഫ്  " ലൂയി " ഷെവർലെ )


1961 - കാൾ ഗുസ്താഫ്‌ യുങ്ങ്‌ - ( സിഗ്മണ്ട് ഫ്രോയ്ഡിനു ശേഷം ലോകത്ത് ഏറ്റവും പ്രശസ്തനായ, മനശാസ്ത്രജ്ഞനും, ലോകപ്രശസ്ത ചിന്തകനും,വിശകലന മനഃശാസ്ത്രത്തിന്റെ(അനലിറ്റിക്കൽ സൈക്കോളജി) പിതാവും ആയിരുന്ന സ്വിറ്റ്സർലൻഡുകാരനായ കാൾ ഗുസ്താഫ് യുങ്‌ )


1962 - വില്യം ഫോൿനർ - ( ചിന്താ ധാര, പല വീക്ഷണകോണുകളിൽ നിന്നുള്ള വിവരണങ്ങൾ, വിവിധ സമയ-കാല വ്യതിയാനങ്ങളിൽ നിന്നുള്ള വിവരണങ്ങൾ തുടങ്ങിയ സാഹിത്യ ഉപകരണങ്ങൾക്കും പരീക്ഷണങ്ങൾക്കും പ്രശസ്തമായ കൃതികൾ രചിക്കുകയും, നീണ്ട, വളഞ്ഞുപുളഞ്ഞ വാചകങ്ങൾക്കും, സസൂക്ഷ്മം തിരഞ്ഞെടുത്ത വാക്കുകൾക്കും പ്രശസ്തനും, നോവൽ, ചെറുകഥ, കവിത, നാടകം, തുടങ്ങി ഇംഗ്ലീഷ് സാഹിത്യത്തത്തിന്റെ എല്ലാ മേഖലകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത നോബൽ സമ്മാന ജേതാവ് വില്യം കുത്ബർട്ട് ഫോൿനർ )


1936 - തരവത്ത്‌ അമ്മാളുവമ്മ - ( കമലാഭായി അഥവാ ലക്ഷ്മീ വിലാസത്തിലെ കൊലപാതകം" എന്ന മലയാളത്തിൽ ഒരു സ്ത്രീ എഴുതിയ ആദ്യത്തെ അപസർപ്പകനോവൽ കൂടാതെ നോവലുകളുടെ വിവർത്തനങ്ങളും ഭക്തിഗ്രന്ഥങ്ങളും രചിച്ച സാഹിത്യകാരി തരവത്ത് അമ്മാളുഅമ്മ )


1947 - കുഞ്ഞുലക്ഷ്മി കെട്ടിലമ്മ - ( പുരാണചന്ദ്രിക, പ്രാർത്ഥനാഞ്ജലി, സാവിത്രീവൃത്തം, കൗസല്യാദേവി, ഗോകർണ്ണപ്രതിഷ്ഠ, കടങ്കോട്ടുമാക്കം, ആഴ്വാഞ്ചേരി തമ്പ്രാക്കൾ തുടങ്ങിയ കൃതികൾ രചിച്ച കുഞ്ഞുലക്ഷ്മി ക്കെട്ടിലമ്മ )


1976 - സി എ മാത്യു - ( ഒന്നും, രണ്ടും കേരള നിയമസഭകളിൽ  തൊടുപുഴ നിയോജകമണ്ഡലത്തെ    പ്രതിനിധീകരിച്ച കോൺഗ്രസ്സ് നേതാവായിരുന്ന സി.എ. മാത്യു )


2007 - മലങ്കര ഓർത്തഡോക്സ് സഭയുടെ ഇടുക്കി, അങ്കമാലി ഭദ്രാസനാധിപൻ ഔഗേൻ മാർ ദിവന്നാസിയോസ് കോട്ടയം ജില്ലയിലെ വാഴൂരിനടുത്തുണ്ടായ വാഹനാപകടത്തിൽ മരണമടഞു )```


➡ _*മറ്റു പ്രത്യേകതകൾ*_


⭕ _ആധുനിക റഷ്യൻസാഹിത്യത്തിന്റെ പിതാവായികരുതുന്ന കവി അലക്സാണ്ടർ പുഷ്കിന്റെ ജന്മദിനമായ ഇന്ന്  യുനെസ്കൊ (യുനെസ്കോ) അന്തർദ്ദേശീയ 'റഷ്യൻഭാഷദിന'മായി ആചരിക്കുന്നു._

⭕. _തൈവാൻ : എഞ്ചിനിയേഴ്സ്‌ ഡേ_

⭕ _സ്വീഡൻ: ദേശീയ ദിനം_

⭕ _ബൊളീവിയ : അധ്യാപക ദിനം_

⭕ _അമേരിക്ക : 'ഹണ്ടിംഗ്ണ്ടൻ ഡിസീസി'നെപ്പറ്റിയുള്ള ബോധവൽക്കരണ ദിനം._
_[മസ്തിഷ്കത്തിലെ കോശങ്ങൾനശിക്കുന്ന ഒരു പാരമ്പര്യരോഗം]_


🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

Current affairs part 7

(151) ഓസ്ട്രേലിയ  ക്രിക്കറ്റ് ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ?

വിരാട് കോഹ്ലി

(152) വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് ഒഡിഷ  സർക്കാർ ആരംഭിച്ച പദ്ധതിയുടെ പേര്?

മിഷൻ ശക്തി ഒഡീഷ

(153) 2019 ൽ  അന്താരാഷ്ട്ര  കൈറ്റ് ഫെസ്റ്റിവൽ (Kite Festival)  നടന്ന ഇന്ത്യൻ നഗരം?

അഹമ്മദാബാദ്

(154) "ഓൺ ലീഡേഴ്സ് ആൻഡ് ഐക്കൺസ്  - ഫ്രം ജിന്ന ടു  മോദി " എന്ന പുസ്തകം എഴുതിയതാര്?

കുൽദീപ് നയ്യാർ

(155) ഐ ലീഗ് ഫുട്ബോളിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ?

രോഹിത് ദാനു

(156) അടുത്തിടെ "നാഷണൽ ഹെറിറ്റേജ് " പദവി ലഭിച്ച പാക്കിസ്ഥാനിലെ ഹിന്ദു ആരാധനാ കേന്ദ്രം?

പഞ്ച് തിരാത്

(157) 2018 ലെ ഓടക്കുഴൽ പുരസ്കാര ജേതാവ്?

ഡോക്ടർ ഇ വി രാമകൃഷ്ണൻ

(158) IMF ന്റെ  ചീഫ് എക്കണോമിസ്റ്റ് പദവിയിലെത്തിയ ആദ്യ  വനിത ?

ഗീത ഗോപിനാഥ്


(159) ഇന്ത്യയിൽ ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ആർബിഐ രൂപീകരിച്ച  " കമ്മിറ്റി ഓൺ ഡീപെനിംഗ് ഓഫ് ഡിജിറ്റൽ പെയ്മെൻറ് "   കമ്മിറ്റിയുടെ തലവൻ?

നന്ദൻ നീലേകനി

(160) 2019 ലെ ഹരിവരാസനം പുരസ്കാരത്തിന് അർഹയായത് ?

പി സുശീല

(161) സശസ്ത്ര സീമ ബൽ (SSB) ന്റെ  പുതിയ ഡയരക്ടർ ജനറൽ ?

കുമാർ രാജേഷ് ചന്ദ്ര

(162 ) Right to education (RTE) പ്രഥമ ഭേദഗതി ബിൽ പാസ്സാക്കിയതെന്ന്?

2019 ജനുവരി 3

(163) ഓൾ ഇന്ത്യ റേഡിയോ നാഷണൽ പോയറ്റ്സ് (Poets)  കോൺഫ്രൻസ് 2019  ന് വേദിയാകുന്ന നഗരം?

 ചെന്നൈ

(164 )2019 നൂറാം വാർഷികം ആഘോഷിക്കുന്ന കുമാരനാശാൻറെ ഖണ്ഡകാവ്യം?

 ചിന്താവിഷ്ടയായ സീത

(165) ഇൻറർനാഷണൽ  " ഡാം  സെയ്ഫ്റ്റി  കോൺഫ്രൻസ് 2019 " ന് വേദിയാവുന്നത്?

ഭുവനേശ്വർ

(166) മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്
സർക്കാർ ജോലിയിലും വിദ്യാഭ്യാസത്തിനും 10% സംവരണം അനുവദിക്കുന്നതിനായി പാർലമെൻറ് പാസാക്കിയ ഭേദഗതി ബിൽ?

124 ആം ഭേദഗതി ( ലോക്സഭ പാസ്സാക്കിയത് 2019 ജനുവരി 8 , രാജ്യസഭ പാസ്സാക്കിയത് 2019 ജനുവരി 9 )

(167) ഐ സി സി യിലെ നൂറ്റി അഞ്ചാമത് അംഗരാജ്യം?

 യുഎസ്എ

(168) ആറാമത് " വിമൻ ഓഫ് ഇന്ത്യ - ഓർഗാനിക് ഫെസ്റ്റിവൽ 2019 " ന്റെ വേദി ?

ചണ്ഡീഗഡ്

(169) അടുത്തിടെ നാസ കണ്ടെത്തിയ ഭൂമിയെക്കാൾ മൂന്നിരട്ടി വലിപ്പമുള്ള ഗ്രഹം?

HD 21749 b

(170)വിവാഹമോചനത്തിന് ഒരു കാരണമായി കാണിക്കാവുന്ന ഏത് രോഗത്തെയാണ് അടുത്തിടെ ലോക്സഭ പാസാക്കിയ  The Personal laws ( Amendment) Bill    2018  നിയമപ്രകാരം ഒഴിവാക്കിയത്?

കുഷ്ഠരോഗം

Current affairs part 6

(126) റെയിൽവേ ബോർഡിന്റെ പുതിയ ചെയർമാൻ?

വികെ യാദവ്

(127) മാവോയിസ്റ്റുകളെ പിടികൂടുന്നതിനായി കേരള പോലീസിൻറെ നേതൃത്വത്തിൽ ആരംഭിച്ച ദൗത്യം?

ഓപ്പറേഷൻ അനാക്കോണ്ട

(128) അടുത്തിടെ ആർബിഐ യുടെ ഷെഡ്യൂൾഡ് ബാങ്ക് പദവി ലഭിച്ച കേരളത്തിലെ ബാങ്ക്?

ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക്

(129) കേരളത്തിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ നഗരസഭ?

 തൊടുപുഴ

(130) 106- ആമത്  "ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ് - 2019 " ന്റെ  വേദി?

ജലന്ധർ (Lovely proffessional  University)

(131) വേൾഡ് മെമ്മറി ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യക്കാരനായ വിദ്യാർത്ഥി?

(A) ധ്രുവ് മനോജ്

(132) ബഹിരാകാശ ശാസ്ത്ര വിഷയങ്ങളെക്കുറിച്ച് വിദ്യാർഥികളുമായി സംവദിക്കുന്നതിനായി  ഐഎസ്ആർഒ തുടങ്ങിയ സംരംഭം?

സംവാദ് വിത്ത്  സ്റ്റുഡൻസ് (SwS)

(133) അടുത്തിടെ കേന്ദ്ര സർക്കാർ "  Authorised  Immigration  check Post "ആയി പ്രഖ്യാപിച്ച ഇന്ത്യയിലെ വിമാനത്താവളം?

വീർ സവർക്കർ എയർ പോർട്ട് , പോർട്ട് ബ്ലെയർ

(134) ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നടന്ന ഹർത്താലിൽ നടന്ന അക്രമങ്ങളിലെ പ്രതികളെ  പിടികൂടുന്നതിനായി കേരള പോലീസിൻറെ നേതൃത്വത്തിൽ നടന്ന ഓപ്പറേഷൻ?

ഓപ്പറേഷൻ ബ്രോക്കൺ വിൻഡോ

(135) ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ അശോകചക്രത്തിലെ മാതൃക നിലവിൽ വരുന്ന സംസ്ഥാനം?

 ഹരിയാന

(136)ഫ്രാൻസിലെ ഉന്നത ബഹുമതിയായ  "ഷവലയർ ഡി ഓർഡർ  ഡീ നാഷഷനലെ  ലീജിയൻ ഡ ഹോണർ "നേടിയ ഇന്ത്യൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ?

എ.എസ്സ് കിരൺ കുമാർ

(137) ലോകത്തിൽ ആദ്യമായി പരിസ്ഥിതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പാർലമെൻറ്?

യുകെ

(138) അൻറാർട്ടിക്കയിലെ  "മൗണ്ട് വിൻസൺ " കീഴടക്കിയ അംഗപരിമിതയായ ആദ്യ വനിത?

അരുണിമ സിൻഹ

(139)മലയാള ഭാഷയുടെ സമഗ്ര  വികസനം ലക്ഷ്യമിട്ടുകൊണ്ട് കേരളത്തിൽ ശ്രേഷ്ഠഭാഷാ കേന്ദ്രം നിലവിൽ വരുന്നത് എവിടെയാണ്?

തിരൂർ

(140)ഇന്ത്യൻ പനോരമ ഫിലിം ഫെസ്റ്റിവൽ 2019 ന്റെ വേദി?

ന്യൂ ഡൽഹി

ന്യൂഡൽഹി

(141)സ്വച്ഛ് ഭാരത് മിഷന്റെ  ഭാഗമായി കേന്ദ്രസർക്കാർ ആരംഭിച്ച ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ?

സ്വച്ഛ് സുന്ദർ ശൗചാലയ് (Paint your toilet)

(142) കേന്ദ്ര സർക്കാർ " ഉജ്ജ്വല സാനിറ്ററി നാപ്കിൻ "  നിർമ്മാണ യൂണിറ്റുകൾ ആരംഭിച്ച സംസ്ഥാനം ?

ഒഡിഷ

(143)  കർഷകർക്കായി " അടൽ സോളാർ കൃഷി പമ്പ് യോജന "  ആരംഭിച്ച സംസ്ഥാനം?

മഹാരാഷ്ട്ര

(144) "ഫുജിറ്റീവ്   എക്ണോമിക് ഓഫൻഡേർസ്  ആക്ട് "  പ്രകാരം കുറ്റം ചാർത്തപ്പെട്ട ആദ്യ വ്യക്തി?

വിജയ് മല്യ

(145) ആറളം വന്യജീവിസങ്കേതത്തിൽ അടുത്തിടെ പുതുതായി കണ്ടെത്തിയ ചിത്രശലഭങ്ങൾ?

സഹ്യാദ്രി തവിടൻ , നാൽ വരയൻ

(146) ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്നത് ?

അഹമ്മദാബാദ്

(147) ഇന്ത്യയിൽ  സമ്പൂർണ്ണ ആംബുലൻസ് സേവനം ലഭ്യമായ ആദ്യത്തെ ലോക്സഭാ മണ്ഡലം ?

ആറ്റിങ്ങൽ

(148 ) ന്യൂഡൽഹി ലോക പുസ്തകോത്സവത്തിന്റെ  ഉദ്ഘാടനം നിർവഹിച്ചത്?

പ്രകാശ് ജാവദേക്കർ

(149) അടുത്തിടെ കേരള സർക്കാരിന്റെ  കായകല്പ പുരസ്കാരം നേടിയ സ്ഥാപനം?

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി

(150) എൺപതാമത്  ദേശീയ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ  വേദി ?

 കട്ടക്ക്

Current affairs part 5

(101) സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്  ന്റെ  2019 ലെ " പാലാ കെ.എം മാത്യു " പുരസ്കാരത്തിന് അർഹനായത്?

(A) ഏഴാച്ചേരി രാമചന്ദ്രൻ (കൃതി: അംഗുലീ മാലൻ)

(102) "നാഷണൽ വാർ മെമ്മോറിയൽ " സ്ഥാപിതമായത് എവിടെ?

ന്യൂ ഡൽഹി

(102) ഗ്രാമപ്രദേശങ്ങളിൽ ഉള്ളവർക്കായി ബോട്ട് ആംബുലൻസ് സർവീസ് ആരംഭിച്ച സംസ്ഥാനം?

(A) ഒഡീഷ

(103) ഏഷ്യൻ ഹോക്കി ഫെഡറേഷന്റെ  "പ്ലെയർ ഓഫ് ദ ഇയർ 2018 "പുരസ്കാരം നേടിയ ഇന്ത്യൻ താരം?

(A) ഹർമൻപ്രീത് സിംഗ്

(103)അമേരിക്കയിലേക്കുള്ള സൗദി അറേബ്യയുടെ ആദ്യ വനിതാ അംബാസഡർ?

(A) റീമ ബിൽഡ് ബൻഡർ അൽ സൗദ്

(104) കേരളത്തിൽ തെയ്യം മ്യൂസിയം നിലവിൽ വരുന്ന ജില്ല ?

കണ്ണൂർ

(105) നാലാമത്  "ഇന്ത്യ-ആസിയാൻ എക്സ്പോ ആൻഡ് സമ്മിറ്റ് 2019 " ന്റെ  വേദി?

 ന്യൂഡൽഹി

(106) പതിനാലാമത് " അഗ്രികൾച്ചറൽ സയൻസ് കോൺഗ്രസിൻറെ " വേദി ?

ന്യൂഡൽഹി

(107) ന്യൂഡൽഹിയിൽ നടന്ന  ഷൂട്ടിംഗ് ലോകകപ്പിൽ  10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ ലോക  റെക്കോർഡോടെ സ്വർണം നേടിയ ഇന്ത്യൻ വനിത?

അപൂർവ്വി  ചന്ദേല

(108) ഇന്ത്യയുടെ  ലഘു യുദ്ധവിമാനമായ "തേജസ് "  ൽ യാത്ര ചെയ്ത ആദ്യ   വനിത?

 പി വി സിന്ധു

(109) കർഷകർക്ക് പ്രതിവർഷം 6000 രൂപ ബാങ്ക് അക്കൗണ്ട് ൽ ലഭ്യമാക്കുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതി?

 പ്രധാനമന്ത്രി കിസാൻ സമ്മാൻ  നിധി യോജന

(110)ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര ജയിക്കുന്ന ആദ്യ ഏഷ്യൻ രാജ്യം?

 ശ്രീലങ്ക

(111) സ്പാനിഷ് സർക്കാരിൻറെ ഏറ്റവും ഉയർന്ന ബഹുമതിയായ  " ഗ്രാൻഡ്  ക്രോസ്സ് ഓഫ് ഓർഡർ ഓഫ് സിവിൽ മെറിറ്റ് " ന് അർഹയായ  ഇന്ത്യൻ മന്ത്രി?

സുഷമ സ്വരാജ്

(112) " Global  future  for  nature"  അവാർഡ്  ന് അർഹയായ  ആദ്യ ഇന്ത്യൻ വനിത ?

 ദിവ്യ കർനാട്

(113) അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം നിലവിൽ വരുന്നത് എവിടെ?

കല്യാട് , കണ്ണൂർ

(114) ഇന്ത്യയിലെ വിദ്യാഭ്യാസത്തിൻറെ ഗുണനിലവാരം ഉയർത്തുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച സംരംഭം?

ഓപ്പറേഷൻ  ഡിജിറ്റൽ ബോർഡ്

(115) അടുത്തിടെ നഗരപ്രദേശത്തെ  തൊഴിൽരഹിതരായ യുവാക്കൾക്ക്  വർഷത്തിൽ 100 ദിവസത്തെ തൊഴിൽ നൽകുന്നതിനായി NREGA മാതൃകയിൽ  "മുഖ്യമന്ത്രി  യുവ സ്വാഭിമാൻ യോജന "  ആരംഭിച്ച സംസ്ഥാനം?

മധ്യ പ്രദേശ്

(116) പ്രഥമ വോളിബോൾ ലീഗ് ജേതാക്കൾ?

(A) ചെന്നെ സ്പാർട്ടൻസ്
റണ്ണർ അപ്പ് : കാലിക്കറ്റ്  ഹീറോസ്

(117) കേരളത്തിൽ ആദ്യമായി ഉപഭോക്താക്കളുടെയും നഗരസഭയുടെയും  സാമ്പത്തിക സഹകരണത്തോടെ പ്രവർത്തിക്കുന്ന ദ്രവ്യ മാലിന്യ സംസ്കരണ പ്ലാന്റ് നിലവിൽ വരുന്ന മുനിസിപ്പാലിറ്റി?

തിരൂർ

(118)പട്ടികജാതി-പട്ടികവർഗക്കാരുടെ പരമ്പരാഗത ഉൽപ്പന്നങ്ങളുടെ വിപണനത്തിനും നാടൻ കലകളുടെ പ്രദർശനത്തിനുമായി  സംഘടിപ്പിച്ച  "ഗദ്ദിക 2019 " ന്റെ വേദി?

ആറ്റിങ്ങൽ

( 119) ബോംബെ സ്റ്റോക്ക് എകസ്ചേഞ്ചിന്റെ ആദ്യ  സ്വതന്ത്ര ചുമതലയുള്ള  വനിതാ ഡയരക്ടർ?

ജയശ്രീ വ്യാസ്

(120)അഞ്ചു വയസ് കഴിഞ്ഞ ,  എല്ലാ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട  കുട്ടികളുടെയും ഒന്നാം ക്ലാസ് പ്രവേശനം ഉറപ്പുവരുത്തുന്നതിനായി  പട്ടികവർഗ വികസന വകുപ്പ്  നടപ്പിലാക്കുന്ന പദ്ധതിയുടെ പേര്?

ഗോത്ര ജ്യോതി

(121) 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ  ഭാഗമായി   " Run to vote " മിനി മാരത്തോൺ നടന്ന ജില്ല?

ലേ ( കാശ്മീർ)

(122) അടുത്തിടെ ഇൻറർനെറ്റ് ലഭ്യത പൗരന്റെ  അവകാശമാക്കിക്കൊണ്ട് ( Soverign Internet law) നിയമം പാസ്സാക്കിയ രാജ്യം ?

റഷ്യ

(123) അടുത്തിടെ അന്തരിച്ച "ഏഷ്യൻ പെലെ "  എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന മുൻ ഇന്ത്യൻ ഫുട്ബോൾ താരം?

പുൻഗാം കണ്ണൻ

(124) 2018 ലെ " ICC  വുമൺ ക്രിക്കറ്റർ ഓഫ് ദ ഇയർ " ,    " ഏറ്റവും മികച്ച വനിതാ  ഏകദിന താരം " എന്നീ പുരസ്കാരങ്ങൾ ലഭിച്ച  ഇന്ത്യൻ  ബാറ്റ്സ് വുമൺ ?

സ്മൃതി  മന്ഥന

(125) 2018 ലെ  മാതൃഭൂമി സാഹിത്യ പുരസ്കാരത്തിന് അർഹനായത്?

എൻ എസ് മാധവൻ

current affairs part 4

(76)പ്രഥമ ഫുട്ബോൾ രത്ന അവാർഡിന് അർഹനായത് ?

സുനിൽ ഛേത്രി

(77) അസ്ട്രോണമിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ പ്രസിഡൻറ്?

ഡോക്ടർ ജി സി അനുപമ

(78)79 താമത്   "ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിൻറെ " വേദി?

ഭോപാൽ

(79)നാഷണൽ സൈബർ ഫോറൻസിക് ലാബ് നിലവിൽ വന്ന നഗരം?

ന്യൂ ഡൽഹി

(80) 2019 ലെ  "സ്വച്ഛതാ  എക്സലൻസ് അവാർഡ്സ്" ൽ ഒന്നാം സ്ഥാനം നേടിയ മുനിസിപ്പൽ കോർപ്പറേഷൻ ?

റായ് ഗർഹ് (ഛത്തീസ്ഗഢ് )

(81)അടുത്തിടെ സംസ്കൃതത്തെ രണ്ടാമത്തെ ഔദ്യോഗിക ഭാഷ ആക്കുന്നതിനായി ബിൽ പാസാക്കിയ സംസ്ഥാനം ഏത്?
(A) ഹിമാചൽ പ്രദേശ്

(82) "നയീ ദിശ  (नयी दिशा ) " എന്നത്   ഏത് ബാങ്ക്,  ജീവനക്കാർക്കായി ആരംഭിച്ച പദ്ധതിയാണ്?

SBI

(83) പ്രാദേശിക T20 ക്രിക്കറ്റിൽ  ഏറ്റവുമുയർന്ന വ്യക്തിഗത സ്കോർ നേടിയ ഇന്ത്യക്കാരൻ?

ശ്രേയസ്സ് അയ്യർ

(84) കേരളത്തിലെ ആദ്യ പോലീസ്  ഹ്യൂമനോയ്ഡ്?

KP - bot

(85) കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് വംശനാശം സംഭവിച്ച ലോകത്തിലെ ആദ്യ സസ്തനി ?

Bramble  Cay  melomys

(86) ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ച്   പ്രവർത്തിക്കുന്ന  ലോകത്തിലെ ആദ്യ വനിതാ വാർത്ത അവതാരികയെ  അവതരിപ്പിച്ച രാജ്യം?

ചൈന

(87) സെൻട്രൽ ബോർഡ്   ഓഫ് ഡയരക്റ്റ്  ടാക്സസ് ( CBDT ) ന്റെ പുതിയ ചെയർമാൻ ?

പ്രമോദ് ചന്ദ്ര മോദി

(88)ജപ്പാനിൽ ഒരു തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന ആദ്യ ഇന്ത്യക്കാരൻ

പുരാണിക്  യോഗേന്ദ്ര

(89) ഐപിഎൽ 200 സിക്സറുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരം?

MS ധോണി



(90)അടുത്തിടെ "ഹോക്കി -ഇന്ത്യ"  2019 ലെ ഖേൽരത്ന അവാർഡിനായി  ശുപാർശ ചെയ്ത താരം?

പി ആർ ശ്രീജേഷ്

(91) ഇന്ത്യയുടെ സമ്മർദ്ദത്തെത്തുടർന്ന് , അടുത്തിടെ ആഗോളഭീകരനായി  ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ച തീവ്രവാദി?

(A) മൗലാനാ മസൂദ് അസ്ഹർ

(92) പാക്കിസ്ഥാനിൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്ക് ന് പകരമായി പാക്കിസ്ഥാൻ നടത്തിയ നടപടിയുടെ പേര്?

ഓപറേഷൻ  സ്വിഫ്റ്റ് റിട്ടോർട്ട്

(93) ഇന്ത്യ - ഫ്രാൻസ് സംയുക്ത സൈനിക അഭ്യാസമായ  "വരുണ 19 .1 " ന്റെ വേദി?

 ഗോവ

(94) 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ ദേശീയ പതാകകൾ  ഉയർത്തി ഗിന്നസ് ബുക്കിൽ ഇടം നേടിയ നഗരം?

(A) ബെയ്റൂട്ട്

(95) 49 ആ മത് സംസ്ഥാന ചലച്ചിത്ര  പുരസ്കാരങ്ങളിൽ  ഏറ്റവും മികച്ച ചിത്രം , മികച്ച നടൻ , മികച്ച നടി  അവാർഡുകൾ ലഭിച്ചത് ?

(A)  മികച്ച ചലച്ചിത്രം :- കാന്തൻ ദ ലവർ ഓഫ് കളർ
മികച്ച നടൻ : ജയസൂര്യ , സൗബിൻ സാഹിർ
മികച്ച നടി : നിമിഷ സജയൻ

(96) 2019 ഫെബ്രുവരി 26ന് ഇന്ത്യ പാകിസ്ഥാനിൽ നടത്തിയ മിന്നലാക്രമണത്തിന്  ഉപയോഗിച്ച യുദ്ധവിമാനം?

(A) വജ്ര ( മിറേജ് 2000)

(97) അടുത്തിടെ ഡിആർഡിഒ വിജയകരമായി പരീക്ഷിച്ച തദ്ദേശ നിർമ്മിത മിസൈൽ?

(A) QRSAM (Quick Reach Surface to Air Missile )

(98) ഇന്ത്യ - ബംഗ്ലാദേശ് സംയുക്ത സൈനിക അഭ്യാസമായ  "സംപ്രീതി 2019 " ന്റെ വേദി?

(A) ടാൻജെയിൽ ( ബംഗ്ലദേശ്)

(99) വാരണാസിയിലെ   " IIT - ബനാറസ് ഹിന്ദു യുനിവേഴ്സിറ്റി "  ആരംഭിച്ച സൂപ്പർ കമ്പ്യൂട്ടർ?

(A) പരം ശിവായ്

(100) ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ  ആദ്യ ഉപഭോക്തൃ സഹായ കേന്ദ്രം നിലവിൽ വന്ന ജില്ല?

 തിരുവനന്തപുരം

Current affairs part 3

(51)  ഇംഗ്ലണ്ടിലെ  "ഹാംപ്ഷെയർ ക്രിക്കറ്റ് ക്ലബിനു " വേണ്ടി കളിച്ച ആദ്യ ഇന്ത്യൻ താരം?

അജിൻക്യ രഹാനെ

(52)കേരളത്തിലെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടി ആരംഭിക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പേര്?

MEDISEP (Medical Insurance for state employees and pensioners)

(53) അടുത്തിടെ " പ്ലാസ്റ്റിക്  ഫ്രീ ഫ്ലൈറ്റ് സർവീസ് " ആരംഭിച്ച ജവഹർ എയർവെയ്സ്?

എത്തിയാഡ് എയർവേയ്സ് (UAE)

(54) 2019 ഏപ്രിലിൽ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്ക് സമീപം രൂപം കൊണ്ട ചുഴലിക്കാറ്റ്?

ഫാനി

(55) 2019 ലെ ലോക ബൗദ്ധികാവകാശം ദിനത്തിൻറെ (ഏപ്രിൽ 26 ) പ്രമേയം?

Reach  for gold : IP and Sports

(56) 2019ലെ  ദേശീയ ബൗദ്ധിക അവകാശ  അവാർഡ് നേടിയ കേരളത്തിലെ  സ്ഥാപനം?

ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി , തിരുവനന്തപുരം

(57) അടുത്തിടെ ഡിആർഡിഒ വിജയകരമായി പരീക്ഷിച്ച  ഹെലികോപ്റ്റർ ലോഞ്ച്ഡ് , ആന്റി - ടാങ്ക്  മിസൈൽ?

ഹെലീന

(58) കോടതി ഭാഷകളിൽ അറബി , ഇംഗ്ലീഷ് എന്നിവയെ കൂടാതെ ഹിന്ദിയെ കൂടെ ഔദ്യോഗിക ഭാഷയാക്കിയ ഗൾഫ് രാജ്യം?

UAE

(59) രണ്ടാമത് ആസിയാൻ - ഇന്ത്യ യൂത്ത് സമ്മിറ്റ് 2019 ന്റ  വേദി?

ഗുവഹാത്തി

(60) "ഹിമാലയൻ ക്ലൗഡ് ഒബ്സർവേറ്ററി " ഏത് സംസ്ഥാനത്താണ് നിലവിൽ വന്നത്?

ഉത്തരാഖണ്ഡ്

(61) സെക്കൻഡ് ഹാൻഡ് മൊബൈൽ ഹാൻഡ്സെറ്റുകൾ , മോഷ്ടിക്കപ്പെട്ട ആണോ എന്ന് അറിയുന്നതിന് ചെന്നെ പോലീസ്  വികസിപ്പിച്ച  മൊബൈൽ അപ്ലിക്കേഷൻ?

DIGl C0P

(62) കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുന്നതിന്റെ   ഭാഗമായി കേരള സർക്കാർ  വിഭാവനം ചെയ്യുന്ന മിഷൻ?

ASCENDKERALA 2019

(63) ലോക കേരള സഭയുടെ പ്രഥമ പശ്ചിമേഷ്യൻ സമ്മേളനത്തിന്റെ  വേദി, ഉദ്ഘാടകൻ ?

(A) ദുബായ് , പിണറായി വിജയൻ

(64) ജാലിയൻവാലാബാഗ് കൂട്ടക്കൊല യുമായി ബന്ധപ്പെട്ട്  1920 ബ്രിട്ടീഷുകാർ വിലക്കിയ ,2019 ൽ നൂറാം വാർഷിക ദിനത്തിൽ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട  കവിത  ?

(A) ഖൂനി  ബൈശാഖി

(65) ഇന്ത്യൻ വ്യോമ സേനയുടെ നേതൃത്വത്തിൽ നടന്ന സൈനികാഭ്യാസമായ  വായുശക്തി -2019 ന്റെ വേദി?

(A) പൊഖ്റാൻ

(66) കേരളത്തിൽ "അഡ്വാൻസ്ഡ്  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി "  നിലവിൽ വന്നത്?

തോന്നയ്ക്കൽ

(67) സ്വച്ച് ഭാരത് മിഷൻറെ ഭാഗമായ   "സ്വച്ച് ശക്തി - 2019 " വേദി?

കുരുക്ഷേത്ര (ഹരിയാന)

(68)കേരളത്തിൽ ആദ്യമായി വാട്ടർ ടാക്സി സർവീസ് നിലവിൽ വരുന്ന ജില്ലകൾ?

എറണാകുളം ,ആലപ്പുഴ

(69)ITTF
റാങ്കിംഗിൽ ആദ്യ 25 ൽ ഇടം നേടിയ ഇന്ത്യൻ ടേബിൾ ടെന്നീസ് താരം?

G .സത്യൻ

(70) 2019ലെ ഒഎൻവി സാഹിത്യ പുരസ്കാരം വിജയി?

അക്കിത്തം അച്യുതൻ നമ്പൂതിരി

(71)2019ലെ അക്ബർ കക്കട്ടിൽ സാഹിത്യ പുരസ്കാരത്തിന് അർഹമായ കൃതി?

ബിരിയാണി ( സന്തോഷ് എച്ചിക്കാനം)

(72) "സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ " ക്ക്  നിർദേശിച്ചിരിക്കുന്ന പുതിയ പേര്?

സ്പോർട്സ് ഇന്ത്യ

(73) "ഇൻറർനാഷണൽ ആയുഷ് കോൺക്ലേവ് - 2019 " ന്റെ വേദി?

(A) തിരുവനന്തപുരം

(74) കേരളത്തിൻറെ ലോകായുക്ത?

ജസ്റ്റിസ് സിറിയക് ജോസഫ്

(75)ഇന്ത്യയിലെ ഏറ്റവും വേഗത കൂടിയ ട്രെയിൻ?

വന്ദേ ഭാരത എക്സ്പ്രസ് (ഡൽഹി - വരണാസി )

Current affairs part 2

(26) 2022  ൽ മേഘാലയിൽ നടക്കുന്ന ദേശീയ ഗെയിംസ് ന്റെ ഭാഗ്യചിഹ്നം ആയി തിരഞ്ഞെടുക്കപ്പെട്ടത്?

Clouded Leopard

(27)ഗോവയുടെ പാരമ്പര്യ സംഗീത ഉപകരണം ആയി പ്രഖ്യാപിക്കാൻ തീരുമാനിച്ച സംഗീത ഉപകരണം?

Ghumot

(28)ആയുർവേദ സിദ്ധ യുനാനി ഹോമിയോപ്പതി മരുന്നുകൾക്ക് ഓൺലൈൻ വഴി ലൈസൻസ് ലഭ്യമാക്കുന്നതിനായി കേന്ദ്ര ആയുഷ് മന്ത്രാലയം ആരംഭിച്ച പോർട്ടൽ?

e-AUSHADHI

(29) 2019ലെ ലോക റേഡിയോ ദിനത്തിൻറെ (ഫെബ്രുവരി 13 ) പ്രമേയം?

Dialogue , Tolerance and peace

(30) അന്താരാഷ്ട്ര T20 ക്രിക്കറ്റ് ഇന്ത്യക്കായി  100 സിക്സറുകൾ നേടിയ  ആദ്യ താരം?

രോഹിത് ശർമ്മ

(31) ഹരിത കേരളം    മിഷന്റെ  ഭാഗമായി സമഗ്ര ജലസംരക്ഷണപ്രവർത്തനങ്ങളിലൂടെ, കാർഷികാവശ്യത്തിനും കുടിവെള്ളത്തിനുമുള്ള ശുദ്ധജലം ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിൻറെ പദ്ധതിയുടെ പേര്?

ജലരക്ഷ ,  ജീവരക്ഷ

(32) NATO അംഗമായ മുപ്പതാമത് രാജ്യം?

മാസിഡോണിയ

(33) 2018 -2019 ലെ രഞ്ജി ട്രോഫി ക്രിക്കറ്റ് ജേതാക്കൾ?

വിദർഭ

(34) കേരളത്തിൽ ആദ്യമായി ചിത്ര ലേല ചന്ത (art auction market) നിലവിൽ വന്ന ജില്ല?

കോഴിക്കോട്


(35)കേരളത്തിൻറെ സ്വന്തം ലാപ്ടോപ് സർവ്വർ പദ്ധതി?

കൊക്കോണിക് (ലാപ്ടോപ്പ് സർവർ ഉൽപാദനരംഗത്ത് ഇന്ത്യയിലെ ആദ്യ പൊതു-സ്വകാര്യ സംരംഭമാണ്  കോക്കോണിക്സ് )

(36)റോഡപകടങ്ങൾ കുറയ്ക്കുന്നതിന് ലക്ഷ്യമാക്കി  Zero Fatality  Corridor (ZFC)  ആരംഭിച്ച സംസ്ഥാനം?

ന്യൂ ഡൽഹി

(37) അമേരിക്കൻ പാർലമെൻറിൽ ഡൊണാൾഡ് ട്രംപ് ന്റെ നയപ്രഖ്യാപന പ്രസംഗം കേൾക്കാൻ ക്ഷണം ലഭിച്ച മലയാളി വിദ്യാർഥിനി?

ഉമ മേനോൻ

(38) ഇന്ത്യയിൽ ആദ്യമായി സമ്പൂർണ്ണ പരിസ്ഥിതി സൗഹൃദ പൊതുഗതാഗത സംവിധാനം നിലവിൽ വരുന്ന നഗരം?

തിരുവനന്തപുരം

(39) അടുത്തിടെ ചരിഞ്ഞ ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ പിടിയാന എന്ന ഗിന്നസ് റെക്കോർഡ് ഉള്ള ആന?

ദാക്ഷായണി

(40) 2019 ലെ ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ  65 കി.ഗ്രാം പുരുഷ  വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ താരം?

ബജ്രംഗ് പുനിയ

(41) 1,00,000 കോടി വാർഷികവരുമാനം കടന്ന ആദ്യ ഇന്ത്യൻ കമ്പനി?

റിലയൻസ്  റീട്ടെയിൽ

(42) അടുത്തിടെ "ഇൻറർനാഷനൽ ലേബർ ഓർഗനൈസേഷൻ "  പ്രസിദ്ധീകരിച്ച പുതിയ റിപ്പോർട്ടിൽ " Major industrial Accidents  After  1919," ൽ ഉൾപ്പെട്ട ഏക  ഇന്ത്യൻ ദുരന്തം?

1984 ലെ  ഭോപാൽ ട്രാജഡി

(43)ഹോൾസെയിൽ ക്രിപ്റ്റോ കറൻസി വ്യാപാരം ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച്?

buyUcoin

(44)പുരുഷന്മാരുടെ ഏകദിന ക്രിക്കറ്റിൽ അമ്പയർ ആകുന്ന ആദ്യ വനിത?

Claire  Polosak

(45)മൈക്രോ ഇൻഷുറൻസിനെകുറിച്ച് പഠിക്കുന്നതിനായി  IRDAI രൂപീകരിച്ചു  കമ്മിറ്റിയുടെ മേധാവി?

സുരേഷ് മാത്തൂർ

(46) 2019 ലെ ലോക രോഗ പ്രതിരോധ ബോധവത്കരണ വാരം ( ഏപ്രിൽ 24-30) ന്റെ  കംപെയ്ൻ മുദ്രാവാക്യം?

Proteced together : Vaccine  Work

(47) പുതിയ 20 രൂപ നോട്ട് നെറ്റ് നിറം , ആലേഖനം ചെയ്ത ചിത്രം?

പച്ച കലർന്ന മഞ്ഞ , എല്ലോറ ഗുഹകൾ

(48) ഏഷ്യാ പസഫിക് മേഖലയിൽ ആദ്യമായി  " Intrest rate easing  cycle " ആരംഭിച്ച സെൻട്രൽ ബാങ്ക്?

RBI

(49) 2019 ലെ  ISSF (ഷൂട്ടിംഗ്)  ലോകകപ്പിന് വേദി?

ബീജിംഗ്  (ചൈന)

(50) പ്രഥമ ഏഷ്യൻ  സ്നൂക്കർ ടൂർ ടൈറ്റിൽ ജേതാവ്?

പങ്കജ് അദ്വാനി

Current affairs

CURRENT AFFAIRS

(1)"പി സുബ്രഹ്മണ്യം മലയാള സിനിമയുടെ ഭീഷ്മാചാര്യർ" എന്ന പുസ്തകത്തിൻറെ രചയിതാവ് ആരാണ്?

ശ്രീകുമാരൻ തമ്പി

(2)ഇന്ത്യൻ പോസ്റ്റ് ഓഫീസുകൾ നവീകരിക്കുന്നതിന് സഹകരിക്കുന്ന സ്വകാര്യ കമ്പനി?

TCS

(3) ദോഹയിൽ വച്ചു നടക്കുന്ന ഏഷ്യൻ അത്‌ലറ്റിക്സ്    ചാമ്പ്യൻഷിപ്പിൽ 1500 മീറ്ററിൽ സ്വർണ്ണം  നേടിയ മലയാളി വനിത ?

പി. യു ചിത്ര.

(4)2019 ലെ ലോക പുസ്തക തലസ്ഥാനം?

ഷാർജ

(5)ഭീകരവാദം കുറയ്ക്കുന്നതിനായി ജോയിൻറ് ബോർഡ് ആക്ഷൻ ഫോഴ്സ്  ആരംഭിക്കാൻ തീരുമാനിച്ച രാജ്യങ്ങൾ?

പാകിസ്ഥാൻ ,ഇറാൻ

(6)പ്രഥമ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സമ്മേളനത്തിന് വേദിയാകുന്ന രാജ്യം?

UAE

(7)അടുത്തിടെ 125 മത് സ്ഥാപക വാർഷികം ആഘോഷിച്ച ദേശസാൽകൃത ബാങ്ക്?

പഞ്ചാബ് നാഷനൽ ബാങ്ക്

(8)*Bold Kurukshethra-2019*  എന്നത്ഏതെല്ലാം രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസം ആണ്?

ഇന്ത്യ , സിംഗപൂർ

(9) ദേശീയ ഹരിത ട്രൈബ്യൂണൽ ന്റെ  റിപ്പോർട്ട്  പ്രകാരം ഇന്ത്യയിൽ ഏറ്റവുമധികം  മലിനീകരിക്കപ്പെട്ട നദികൾ ഉള്ള സംസ്ഥാനം?

മഹാരാഷ്ട്ര

(10) 2019 ലെ നിശാഗന്ധി പുരസ്കാരം ലഭിച്ചതാർക്ക് ?

കലാമണ്ഡലം  ക്ഷേമാവതി

(11)കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ?

ഡോക്ടർ കെ എൻ മധുസൂദനൻ

(12)കേരളത്തിൽ ആദ്യമായി ഐ എഎസ്സ് ഓ സർട്ടിഫിക്കേഷൻ ലഭിച്ച റെയിൽവേ സ്റ്റേഷൻ?

തിരുവനന്തപുരം

(13) ഇൻഡോ- മ്യാൻമാർ ബോർഡറിലെ സായുധ കലാപകാരികൾ ക്കെതിരെ ഇന്ത്യയും മാൻമാറും  തമ്മിൽ നടത്തുന്ന സംയുക്ത സൈനിക  ഓപ്പറേഷൻ ?

operation Sunrice

(14) പെർമിറ്റ് ചട്ടങ്ങൾ ലംഘിക്കുന്ന, അന്തർസംസ്ഥാന വാഹന ട്രാൻസ്പോർട്ട് സർവീസുകൾക്കെതിരെ സ്റ്റേറ്റ് ഗവൺമെൻറ് മോട്ടോർ ഡിപ്പാർട്ട്മെൻറ് ആരംഭിച്ച നടപടി?

operation nightriders

(15)അടുത്തിടെ രാമായണം പ്രമേയമാക്കി സ്പെഷ്യൽ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?

ഇന്തോനേഷ്യ

(16)യുഎൻ  ന്റെ  പ്രഥമ "International  day  for multilateralism and   Diplomacy  for Peace "  ആയി ആചരിച്ച ദിവസം?

2019 ഏപ്രിൽ 24

(17)ചൈനയിലെ ബൈയ്ജിങ്ങിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ  മികച്ച സിനിമാറ്റോഗ്രഫി അവാർഡ് നേടിയ മലയാള ചലച്ചിത്രം?

ഭയാനകം

(18)2019ലെ  Tagore Literary Pria  ജേതാവ്?

റാണാ ദാസ് ഗുപ്ത ( നോവൽ  Solo)

(19)ആന്ധ്രപ്രദേശ് ഹൈക്കോടതി യുടെ പ്രഥമ ചീഫ് ജസ്റ്റിസ്?

വിക്രം നാഥ്

(20)അടുത്തിടെ തമോഗർത്തത്തിന്റെ ചിത്രം പകർത്തിയ ദൌത്യത്തിൽ പങ്കാളിയായ മലയാളി വനിത?

ധന്യ.ജി .നായർ

(21)ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുവാൻ ഇന്ത്യയിൽ ആദ്യമായി "ഗ്രീൻ കാർ ലോൺ " ആരംഭിച്ച ബാങ്ക്?

 എസ് ബി ഐ

(22)2019 ലെ ലോക മലേറിയ ദിനത്തിന്റെ (ഏപ്രിൽ 25) പ്രമേയം ?

Zero Malaria  Starts with me

(23)അടുത്തിടെ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് പദവി ലഭിച്ച രാജ്യങ്ങൾ ഏതെല്ലാം?

അമേരിക്ക , ഒമാൻ

(24)ഇന്ത്യ - സിംഗപ്പൂർ സംയുക്ത മിലിട്ടറി അഭ്യാസം ആയ "ബോർഡ് -കുരുക്ഷേത്ര 2019 " ന്റെ  വേദി?

ബാബിനാ  മിലിറ്ററി സ്റ്റേഷൻ (ഉത്തർ പ്രദേശ്)

(25)ക്ഷേത്ര കലാ രംഗത്തെ സമഗ്ര സംഭാവനക്കുള്ള "ക്ഷേത്രകലാശ്രീ "    പുരസ്കാരത്തിന് അർഹനായത് ആര്?

കലാമണ്ഡലം ഗോപി (കഥകളി )

World environment day



 
✅ 05 June : World Environment Day

📌 Theme 2019 : " Beat Air Pollution "🌱🌱🌱🌱 

Tuesday, 4 June 2019

World environment day








എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.
ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനംഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളുംസംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.


World environment day

*🏺ലോക പരിസ്ഥിതി ദിനം (World Environment Day)*✍

ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ശേഷിയുള്ള മനുഷ്യവര്‍ഗ്ഗം ചെയ്തുകൂട്ടുന്ന അതിക്രമങ്ങളാണ് ഇന്ന് നമ്മുടെ പരിസ്ഥിതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ജൈവവൈവിധ്യത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായി മാറുന്ന തരത്തില്‍ നടക്കുന്ന വനനശീകരണവും നഗരവല്‍ക്കരണവും ഭൂമിയുടെ മുഖച്ഛായ തന്നെ മാറ്റി. പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും മനുഷ്യന്‍ അതില്‍നിന്ന് ഒരു പാഠവും പഠിക്കുന്നില്ല എന്നത് ഏറെ ദുഃഖകരമാണ്. ആഗോളതാപനം അതിരൂക്ഷമായ സമകാലിക സാഹചര്യത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വളരെ വലുതാണെന്ന് ഓര്‍മ്മിപ്പിക്കുക കൂടി ചെയ്യുന്നു ഈ വര്‍ഷത്തെ പരിസ്ഥിതി ദിനം.

പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് ലോകമെമ്പാടുമുള്ള ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും ഇതിനായുള്ള കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായാണ് 1972 ജൂണ്‍ 5 മുതല്‍ ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചത്. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിസ്തൃതമാക്കാന്‍ ശ്രമിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. കാര്‍ബണ്‍ ന്യൂട്രാലിറ്റി ൈകവരിക്കുന്നതിലൂടെ ഓസോണ്‍ പാളിയുടെ വിള്ളലിന് കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീന്‍ ഹൗസ് വാതകങ്ങള്‍ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.

എല്ലാ രാജ്യങ്ങളും വിപുലമായ പദ്ധതികള്‍ പരിസ്ഥിതി ദിനത്തില്‍ പ്രഖ്യാപിക്കാറുണ്ട്. വായു മലിനീകരണത്തെ പ്രതിരോധിക്കുക എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യം. ചൈനയാണ് ആതിഥേയ രാജ്യം.

ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ശേഷിയുള്ള മനുഷ്യവര്‍ഗ്ഗം ചെയ്തുകൂട്ടുന്ന അതിക്രമങ്ങളാണ് ഇന്ന് നമ്മുടെ പരിസ്ഥിതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അത്തരം ചൂഷണങ്ങള്‍ തടഞ്ഞില്ലെങ്കില്‍ സുനാമി, ഭൂകമ്പങ്ങള്‍, പ്രകൃതി ക്ഷോഭങ്ങള്‍ തുടങ്ങിയ രൂപങ്ങളില്‍ പ്രകൃതി തന്നെ തിരിച്ചടിക്കാന്‍ തുടങ്ങും. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ പലതും അതിനു തെളിവാണ്.

വികസനം എല്ലാ രാജ്യങ്ങളുടെയും പുരോഗതിക്ക് അനിവാര്യമാണ്. പക്ഷെ നമ്മുടെ പ്രകൃതിയെയും ആവാസവ്യവസ്ഥ യെയും തകര്‍ത്തുകൊണ്ടുള്ള വികസനം കൊണ്ട് ആര്‍ക്ക് എന്ത് ഗുണം? ആയതിനാല്‍ പരിസ്ഥിതി സൗഹൃദ പരമായ വികസനത്തിന്‌ സര്‍ക്കാറും ജനങ്ങളും ഏറെ പ്രാധാന്യം കൊടുക്കണം. ഭൗതികമായ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്ന ഈ സാഹചര്യത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ട ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ഭാവിയില്‍ വന്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വരും.

പുരോഗതിയിലേക്കുള്ള പ്രയാണത്തിനിടയില്‍ മനുഷ്യനില്‍ വിവേകവും നന്മയും ഇല്ലാതാകുന്നതാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനു പ്രധാന കാരണം ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളര്‍ച്ചയാണ്. പ്രകൃതിക്ക് കീഴടങ്ങി ജീവിച്ചിരുന്ന മനുഷ്യന്‍ പ്രകൃതിയെ കീഴടക്കാന്‍ തുടങ്ങിയിരിക്കുന്നു. സ്ഥാനത്തും അസ്ഥാനത്തും പ്രകൃതിയെ കാലഭേദമില്ലാതെ ചൂഷണംചെയ്തത് വിഭവങ്ങളുടെ ലഭ്യത പ്രതിസന്ധിയിലാക്കി.

വനങ്ങള്‍, പുല്‍മേടുകള്‍, മലകള്‍, കാവുകള്‍, തണ്ണീര്‍ത്തടങ്ങള്‍, പുല്‍പ്രദേശങ്ങള്‍ തുടങ്ങിയ വിവിധ ആവാസ വ്യവസ്ഥകളുടെ നിലനില്‍പിനെ അടിസ്ഥാനമാക്കിയാണ് ആഗോള തലം മുതല്‍ പ്രാദേശിക തലംവരെയുള്ള ജലസ്രോതസ്സുകളും ജല സുരക്ഷയും നിലനില്‍ക്കുന്നത്. ജലത്തിന്‍െറ ഗുണനിലവാരം, ജലലഭ്യത എന്നിവ ഉറപ്പാക്കുന്നതില്‍ ആവാസ വ്യവസ്ഥകള്‍ക്ക് വലിയ പങ്കുണ്ട്. ചെറുതും വലുതുമായ ഓരോ ആവാസ വ്യവസ്ഥയെയും സംരക്ഷിക്കാനും അതിലൂടെ ജൈവ വൈവിധ്യം പരമാവധി നിലനിര്‍ത്താനുമാണ് നാം ശ്രദ്ധിക്കേണ്ടത്. മാനവരാശി തുടക്കംതൊട്ടെ പ്രകൃതിയെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്.

കൃഷിയിടങ്ങളില്‍ വിവേചനരഹിതമായി ഉപയോഗിക്കുന്ന കീടനാശിനികള്‍ മനുഷ്യന്‍െറ നിലനില്‍പിന് ഭീഷണിയാണ്. ഡി.ഡി.ടി, എന്‍ഡോസള്‍ഫാന്‍ തുടങ്ങിയവയുടെ അനിയന്ത്രിതമായ ഉപയോഗം മാരക രോഗങ്ങള്‍ മനുഷ്യനു ദിനേന സമ്മാനിക്കുകയാണ്. ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു.

മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ്
പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്
ഈ ഭൂമിയിലെ സര്‍വചരാചരങ്ങള്‍ക്കും വേണ്ടി സൃഷ്‌ടിച്ച ഭൂമിയെ സംരക്ഷിക്കാന്‍ നാമോരോരുത്തര്‍ക്കും ഉത്തരവാദിത്തം ഉണ്ടെന്ന് ഓര്‍ക്കുക.




Thought

*മറ്റുള്ളവരുടെ മോശം ഭൂതകാലത്തെ ഓർമ്മിപ്പിച്ച് ആരെയും  നിരാശരാക്കരുത്.., തെറ്റുകളും പരാജയങ്ങളും സംഭവിക്കാത്തവരായി ആരുമില്ല.*

*ഉപദേശിക്കാനും കളിയാക്കാനും ആർക്കും കഴിയും.., എന്നാൽ ഒരു വിഷമഘട്ടം വരുമ്പോൾ കൂടെ നിന്ന് സാന്ത്വനിപ്പിക്കാനും, സ്നേഹിക്കാനും മനസ്സിൽ നന്മയുള്ളവർക്ക് മാത്രമേ കഴിയൂ.*

*തെറ്റുകുറ്റങ്ങൾ എടുത്തു പറഞ്ഞ് ആരെയും വിഷമിപ്പിക്കരുത്.., പകരം ആത്മവിശ്വാസവും, ധൈര്യവും നൽകി അവരെ ആശ്വസിപ്പിക്കുക*

*മറ്റുള്ളവരുടെ മുന്നിൽ അപരന്റെ തെറ്റുകളെ രഹസ്യമാക്കി വെക്കുകയും, തനിച്ചായിരിക്കുമ്പോൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും ചെയ്യുന്നവനാണ്‌ യഥാർത്ഥ കൂട്ടുകാരൻ*

*ഏവർക്കും ബ്ളോഗിന്റെ ചെറിയ പെരുന്നാൾ ആഷംസകൾ*

*🙏സുപ്രഭാതം🙏*