Search This Blog

Tuesday, 4 June 2019

Phobia


*ഫോബിയ (അകാരണഭീതി)*


⏩ Heliophobia - സൂര്യപ്രകാശത്തോടുള്ള പേടി

⏩ Amathophobia - പൊടിപടലങ്ങളോടുള്ള ഭയം

⏩ Arachnophobia – ചിലന്തിപ്പേടി

⏩ Ophidiophobia – പാമ്പ്‌ ഭയം

⏩ Acrophobia – ഉയര്‍ന്നസ്ഥലങ്ങളോടുള്ള അകാരണ ഭയം

⏩ Agoraphobia – തുറസ്സായ സ്ഥലത്തോടും
 ആൾക്കൂട്ടത്തെയും അകാരണമായിഭയക്കുന്നത്‌.

⏩ Cynophobia – പട്ടിയെ ഭയക്കുന്നത്‌

⏩ Astraphobia – ഇടിമിന്നലിനോടുള്ള

⏩ Claustrophobia – ലിഫ്റ്റ്‌, ഇടുങ്ങിയ മുറി പോലെയുള്ളതിനെ

⏩ Mysophobia – അണുക്കളെ ഭയക്കുന്ന

⏩ Aerophobia – വിമാനയാത്രയെ

⏩ Trypophobia – ദ്വാരങ്ങളെ ഭയക്കുന്ന

⏩ Carcinophobia – കാൻസർ വരുമോ ന്നുള്ള അകാരണ ഭയം

⏩ Thanatophobia – മരണപ്പേടി

⏩ Glossophobia – സഭയെ അഭിമൂഖീകരിക്കാനുള്ള ഭയം

⏩ Monophobia – ഒറ്റയ്‌ക്ക്‌ കഴിയാനുള്ള പേടി

⏩ Atychiphobia – തോൽക്കുമെന്ന ഭയം

⏩ Ornithophobia – പക്ഷികളെ ഭയക്കുന്നത്‌

⏩ Alektorophobia – കോഴിപ്പേടി

⏩ Enochlophobia – ആൾക്കൂട്ടത്തെ ഭയക്കുന്നത്‌

⏩ Aphenphosmphobia – ശരീരം സ്പർശിക്കുന്നത്‌ ഭയക്കുന്നു

⏩ Trypanophobia – സൂചി ഭയം

⏩ Anthropophobia – ആളുകളെ ഭയക്കുന്നത്‌

⏩ Aquaphobia – വെള്ളത്തെ

⏩ Autophobia – ഒറ്റപ്പെട്ടു പോകുമെന്ന ഭയം

⏩ Hemophobia – ചോര കാണുമ്പോൾ

⏩ Hippopotomonstrosesquippedaliophobia – നീളം കൂടിയ വാക്കുകളെ പേടിക്കുന്നത്‌

⏩ Xenophobia – അജ്ഞാതരെ ഭയക്കുന്നത്‌

⏩ Vehophobia – ഡ്രൈവിംഗ്‌ ഭയം

⏩ Basiphobia – വീഴുമെന്ന പേടി

⏩ Achievemephobia – വിജയിക്കുമെന്ന ഭയം

⏩ Theophobia – ദൈവത്തെയോ മതത്തെയോ അകാരണമായി ഭയകുന്നത്‌

⏩ Ailurophobia – പൂച്ച ഭയം

⏩ Metathesiophobia – മാറ്റത്തെ പേടികുന്നത്‌

⏩ Globophobia – ബലൂൺ ഭയം

⏩ Nyctophobia – രാത്രിയെയും ഇരുട്ടിനെയും

⏩ Androphobia – കൗമാരസ്ത്രീകളിലെ പുരുഷ ഭയം

⏩ Phobophobia – പേടിയെ പേടി

⏩ Philophobia – സ്നേഹത്തിലായി പോകുമെന്ന ഭയം

⏩ Triskaidekaphobia – 13 എന്ന അക്കത്തെയും അന്ധവിശ്വാസങ്ങളെയും ഭയക്കുന്നത്‌.

⏩ Emetophobia – ചർദ്ദിക്കുമെന്ന് അകാരണമായി ഭയക്കുന്നത്‌

⏩ Gephyrophobia – പാലങ്ങളെ

⏩ Entomophobia – ചെറുപ്രാണികളെ

⏩ Lepidopterophobia – ചിത്രശലഭങ്ങളെ

⏩ Panophobia – ഭീതിപ്പെടുത്തുന്ന ദുരന്തം സംഭവിക്കുമെന്ന പേടി

⏩ Podophobia – സ്വന്തം കാൽപാദത്തെ പോലും ഭയക്കുന്നത്‌.

River pamba

🌐 പമ്പാനദി പി എസ് സി പരീക്ഷകളിലൂടെ
〰〰〰〰〰〰〰〰〰〰〰〰
 🔹മധ്യതിരുവിതാംകൂറിന്റെ ജീവനാഡി എന്നറിയപ്പെടുന്നു.

 🔷ദക്ഷിണ ഭഗീരഥി എന്നറിയപ്പെടുന്നു.

 🔷പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി.

 🔷ശബരിമല സ്ഥിതി ചെയ്യുന്നത് പമ്പാ നദിയുടെ തീരത്താണ്.

🔷മാരാമൺ കൺവെൻഷൻ നടക്കുന്നത്.

🔷ചെറുകോൽപ്പുഴ ഹിന്ദുമത സമ്മേളനം നടക്കുന്നത്.

🔷ശബരിഗിരി പദ്ധതി സ്ഥിതിചെയ്യുന്ന നദി.

🔷ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്നത്.

🔷രാജീവ് ഗാന്ധി ട്രോഫി വള്ളംകളി നടക്കുന്നത്.

🔷ആറൻമുള(ഉത്രട്ടാതി)വള്ളംകളി നടക്കുന്നത്.

🔷കേരളത്തിലെ നദികളിൽ മൂന്നാം സ്ഥാനത്തുള്ള നദി.

🔷ഉൽഭവസ്ഥാനം - പുളിച്ചിമല

🔷പതന സ്ഥാനം - വേമ്പനാട്ടുകായൽ

Indian constitution

〰〰〰〰〰〰〰〰〰〰〰

*Indian Constitution-Important Questions*

🔖ഇന്ത്യൻ ഭരണഘടന ഏറ്റവും കൂടുതൽ ഭാഗങ്ങൾക്ക് കടപ്പെട്ടിരിക്കുന്നത് - ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് 1935

🔖 ഗവർണ്ണർ പദവി, പബ്ലിക് സർവ്വീസ് കമ്മീഷൻ, ഫെഡറൽ കോടതി തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് - ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് 1935

🔖 പാർലമെൻററി ജനാധിപത്യം, ഏക പൗരത്വം, നിയമവാഴ്ച, ക്യാബിനറ്റ് സമ്പ്രദായം, റിട്ടുകൾ, ദ്വി മണ്ഡല സഭ, തിരഞ്ഞെടുപ്പ്, സ്പീക്കർ, സി എ ജി, രാഷ്ട്രത്തലവന് നാമ മാത്രമായ അധികാരം, കൂട്ടുത്തരവാദിത്വം തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് - ബ്രിട്ടൻ

🔖 മൗലികാവകാശം, ആമുഖം, സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥ, ലിഖിത ഭരണഘടന, ജുഡീഷ്യൽ റിവ്യൂ, ഇംപീച്ച്മെൻറ്, വൈസ് പ്രസിഡൻറ്, സുപ്രീം കോടതി തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് - യു എസ് എ

🔖 മൗലിക കടമകൾ, പഞ്ചവത്സരപദ്ധതികൾ തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് - USSR (റഷ്യ)

🔖 അടിയന്തിരാവസ്ഥയുടെ ആശയം ഇന്ത്യൻ ഭരണഘടന കടം കൊണ്ടത് - ജർമ്മനിയിൽ നിന്ന്

🔖 ഫെഡറൽ സംവിധാനം, അവശിഷ്ടാധികാരം,യൂണിയൻ-സ്റ്റേറ്റ് ലിസ്റ്റ് തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് - കാനഡ

🔖 കൺകറൻറ് ലിസ്റ്റ്, പാർലമെന്റിന്റെ സംയുക്ത സമ്മേളനം, തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് - ഓസ്‌ട്രേലിയ

🔖 മാർഗ നിർദ്ദേശക തത്ത്വങ്ങൾ, പ്രസിഡണ്ടിന്റെ തിരഞ്ഞെടുപ്പ്, രാജ്യസഭയിലേക്ക് പ്രസിഡൻറ് നാമനിർദ്ദേശം നടത്തുന്നത് തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് - അയർലൻഡ്

🔖 റിപ്പബ്ലിക്ക്, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് - ഫ്രാൻസ്

🔖 ഭരണഘടനാ ഭേദഗതിയുടെ ആശയം ഇന്ത്യൻ ഭരണഘടന കടം കൊണ്ടത് - സൗത്ത് ആഫ്രിക്കയിൽ നിന്ന്

🔖 ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഉണ്ടായിരുന്ന നാട്ടുരാജ്യങ്ങളുടെ എണ്ണം - 552

🔖 ഇന്ത്യൻ യൂണിയനിൽ ചേരാതെ നിന്ന നാട്ടുരാജ്യങ്ങൾ - കാശ്മീർ, ജുനഗഡ്, ഹൈദരാബാദ്

🔖 ഹൈദരാബാദിനെ ഇന്ത്യയുമായി കൂട്ടിച്ചേർത്ത സൈനിക നടപടി - ഓപ്പറേഷൻ പോളോ (1948)

🔖 ജനഹിതപരിശോധന (റഫറണ്ടം) വഴി ഇന്ത്യയുമായി കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യം - ജുനഗഡ്

🔖 നാട്ടുരാജ്യങ്ങളെ ഏകീകരിച്ച് ഇന്ത്യൻ യൂണിയൻ സ്ഥാപിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച നേതാവ് - സർദാർ വല്ലഭായ് പട്ടേൽ

🔖 നാട്ടുരാജ്യങ്ങളെ ഏകീകരിക്കുന്നതിന് പട്ടേലിനെ സഹായിച്ച മലയാളി - വി പി മേനോൻ

🔖 ഭരണഘടനയുടെ രണ്ടാം ഭാഗം എന്തിനെ പറ്റി പ്രതിപാദിക്കുന്നു - പൗരത്വം

🔖 എത്ര രീതിയിൽ ഇന്ത്യൻ പൗരത്വം സ്വീകരിക്കാവുന്നതാണ് - 5 രീതിയിൽ

🔖ഏതൊക്കെ രീതിയിൽ ആണ് ഇന്ത്യൻ പൗരത്വം സ്വീകരിക്കാവുന്നതാണ് -

ജന്മസിദ്ധമായി (By Birth)
പിന്തുടർച്ച വഴി (By Descend)
രജിസ്‌ട്രേഷൻ മുഖേന
ചിരകാലവാസം മുഖേന (By Naturalisation)
പ്രദേശ സംയോജനം വഴി (By incorporation of territory)

🔖 എത്ര രീതിയിൽ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടാവുന്നതാണ് - 3 രീതിയിൽ

🔖ഏതൊക്കെ രീതിയിൽ ആണ് ഇന്ത്യൻ പൗരത്വം നഷ്ടപ്പെടുന്നത് -

പരിത്യാഗം (Renunciation)
നിർത്തലാക്കൽ (Termination)
പൗരത്വാപഹാരം (Deprivation)

🔖 ഒരു വിദേശിക്ക് ഇന്ത്യൻ പാസ്സ്പോർട്ടിന് അപേക്ഷിക്കുന്നതിന് എത്ര വർഷം ഇന്ത്യയിൽ താമസിക്കണം - 5 വർഷം

🔖 ഇന്ത്യൻ പൗരന്മാരെ വിവാഹം കഴിക്കുന്ന വിദേശികൾക്ക് പൗരത്വം നേടുന്നതിനുള്ള മാർഗം - രജിസ്‌ട്രേഷൻ

🔖 പൗരത്വത്തെ സംബന്ധിക്കുന്ന നിയമം പാസ്സാക്കാനുള്ള അധികാരം ആർക്കാണുള്ളത് - പാർലമെന്റിന്

🔖 പൗരത്വം റദ്ദു ചെയ്യുന്നതിനുള്ള അധികാരം ആർക്കാണുള്ളത് - ഇന്ത്യ ഗവൺമെന്റിന്

 🔖 ഇന്ത്യൻ പൗരത്വ നിയമം പാർലമെൻറ് പാസാക്കിയ വർഷം - 1955 ൽ


〰〰〰〰〰〰〰〰〰〰〰
1.പ്രപഞ്ചത്തിന്റെ പ്രായം?
Ans: ഏതാണ്ട്1380 കോടിവർഷം

2. പ്രപഞ്ചം വികസിക്കുകയാണെന്ന് കണ്ടെത്തിയത് ?
Ans: എഡ്വിൻ ഹബിൾ

3.പ്രപഞ്ചത്തിൽ കണ്ടെത്തിയിട്ടുള്ള ഏറ്റവും വിദൂരമായ വസ്തുക്കൾ ?
Ans: ക്വാസർ(Quasi Stellar Radio Source)

4.ഭ്രമണം ചെയ്യുന്ന ന്യൂട്രോൺ താരങ്ങളാണ് ?
Ans: പൾസറുകൾ

5.പ്രപഞ്ചത്തിലെ അടിസ്ഥാന ബലങ്ങൾ?
Ans: ഗുരുത്വാകർഷണം, വൈദ്യുതകാന്തികബലം, ആറ്റത്തിന്റെ ന്യൂക്ലിയസിലെ ശക്ത-ദുർബലബലങ്ങൾ

6.പ്രകൃതിയിലെ ഏറ്റവും ശക്തിയേറിയ ബലം?
Ans: ന്യൂക്ലിയർ ബലം.
➖➖➖➖➖➖➖➖➖

LDC/VEO special

📚 *വിക്ടറി PSC അക്കാദമി* 📚
💫💫💫💫💫💫💫💫💫💫💫
         *LDC/VEO Special*
💫💫💫💫💫💫💫💫💫💫💫
🎈 നാഷണണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ യുനാനി മെഡിസിന്‍ എവിടെയാണ്?
✔ബാംഗ്ലൂര്‍

🎈നാഷണണ്‍ ലേബര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആരുടെ പേരില്‍ നാമകരണം ചെയ്തിരിക്കുന്നു?
✔വി.വി.ഗിരി

🎈നാണയത്തില്‍ ചിത്രം മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി?
✔ജവാഹര്‍ലാല്‍ നെഹ്രു

🎈 പിന്നോക്ക വിഭാഗത്തില്‍ നിന്നും രാഷ്ട്രപതിയായ ആദ്യ വ്യക്തി?
✔ഗ്യാനി സെയില്‍ സിങ്

🎈1956-ല്‍ സംസ്ഥാന പുനസംഘടനയിലൂടെ നിലവില്‍വന്ന സംസ്ഥാനങ്ങള്‍?
✔14

🎈 1971-ലെ ഇന്തോ-പാക് യുദ്ധസമയത്ത് പ്രതിരോധ മന്ത്രിയായിരുന്നത്?
✔ജഗ്ജീവന്‍ റാം

🎈 2005 ഒക്ടോബറില്‍ വിവരാവകാശനിയമം നടപ്പില്‍ വരാത്ത സംസ്ഥാനം?
✔ജമ്മുകാശ്മീര്‍

🎈 മദ്രാസ് സംസ്ഥാനത്തിന്‍റെ പേര് തമിഴ്നാട് എന്നാക്കി മാറ്റിയ വര്‍ഷം?
✔1969

🎈അണ്ണാ ഹസാരേ ഏത് സംസ്ഥാനക്കാരനാണ്?
✔മഹാരാഷ്ട്ര

🎈അമ്പതു വര്‍ഷം പാര്‍ലമെന്‍റംഗമായിരുന്ന സ്വാതന്ത്ര്യ സമര സേനാനി?
✔എന്‍.ജി.രംഗ

🎈അവസാനമായി ഇന്ത്യ വിട്ടുപോയ വിദേശീയര്‍ ആരാണ്?
✔പോര്‍ച്ചുഗീസുകാര്‍

🎈 അഹമ്മദാബാദിലെ അഭയഘട്ടില്‍ അന്ത്യനിദ്ര കൊള്ളുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി?
✔മൊറാര്‍ജി ദേശായി
◼◽◼◽◼◽◼◽◼◽◼
1⃣ കേരളത്തിൽ ചന്ദനമരങ്ങൾ കാണപ്പെടുന്നത് എവിടെ
✅ മറയൂർ

2⃣ കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസങ്കേതം സങ്കേതം
✅ മംഗളവനം

3⃣ കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള ജില്ല
✅ കണ്ണൂർ

4⃣ മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ വന്യജീവി സങ്കേതം
✅ ചൂലന്നൂർ

5⃣ കേരളത്തിന്റെ വനവിസ്തൃതി കൂടിയ വനം ഡിവിഷൻ
✅ റാന്നി

6⃣ ലോകത്തെ ഏറ്റവും പ്രായംകൂടിയ തേക്കുമരം കണ്ടെത്തിയിട്ടുള്ളത് എവിടെ നിന്ന്
✅ നിലമ്പൂർ

7⃣ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ
✅ പീച്ചി

8⃣ കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം ഏത്
✅ പെരിയാർ

9⃣ പശ്ചിമഘട്ടത്തിന്റെ രാജ്ഞി എന്നറിയപ്പെടുന്ന
പുഷ്പം
✅ നീലക്കുറിഞ്ഞി

1⃣0⃣ ഒരു മരത്തിന്റെ പേരിലറിയപ്പെടുന്ന ഏക വന്യജീവി സങ്കേതം
✅ ചെന്തുരുണി

1⃣1⃣ ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാർക്ക്
✅ തെന്മല

1⃣2⃣ ചാമ്പൽ മലയണ്ണാൻ നക്ഷത്ര ആമകൾ എന്നിവ കാണപ്പെടുന്നതെവിടെ
✅ ചിന്നാർ

1⃣3⃣ കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം
✅ തട്ടേക്കാട്

1⃣4⃣ കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം
✅ ഇരവികുളം ദേശീയോദ്യാനം

1⃣5⃣ സിംഹവാലൻ കുരങ്ങുകൾ സൈലന്റ്‌വാലിയിൽ മാത്രം കാണാൻ കാരണം
✅ വെടി പ്ലാവുകളുടെ സാന്നിധ്യം

1⃣6⃣ സൈലൻറ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്തതാര്
✅ രാജീവ് ഗാന്ധി  1985 സെപ്റ്റംബർ ഏഴിന്

1⃣7⃣ ദേശാടന പക്ഷികളുടെ പറുദീസ എന്നറിയപ്പെടുന്ന പക്ഷി സങ്കേതം
✅ കടലുണ്ടി പക്ഷിസങ്കേതം (മലപ്പുറം)


1⃣8⃣ കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം
✅ പാമ്പാടുംചോല

1⃣9⃣ വരയാടുകളുടെ സംരക്ഷണ അർത്ഥം പ്രവർത്തിക്കുന്ന ദേശീയോദ്യാനം
✅ ഇരവികുളം

2⃣0⃣ ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന പക്ഷി സങ്കേതം
✅ കുമരകം പക്ഷിസങ്കേതം

2⃣1⃣ ഇന്ത്യയിൽ വന വിസ്തൃതിയിൽ കേരളത്തിന്റെ സ്ഥാനം
✅ 14

2⃣2⃣ വനഭൂമി കൂടുതലുള്ള കേരളത്തിലെ ജില്ല
✅ ഇടുക്കി

2⃣3⃣ വനഭൂമി ഏറ്റവും കുറവുള്ള ജില്ല
✅ ആലപ്പുഴ

2⃣4⃣ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ള കേരളത്തിലെ ജില്ല
✅ വയനാട്

2⃣5⃣ കേരളത്തിൽ റിസർവ് വനം കൂടുതലുള്ള ജില്ല
✅ പത്തനംതിട്ട

2⃣6⃣ കേരളത്തിൽ ഏറ്റവും കുറവ് വനമുള്ള ജില്ല
✅ ആലപ്പുഴ

2⃣7⃣ ആലപ്പുഴ ജില്ലയിലെ ആദ്യത്തെ റിസർവ് വനം
✅ വീയ്യാപുരം

2⃣8⃣ കേരളത്തിലെ ആദ്യത്തെ റിസർവ് വനം
✅ കോന്നി

2⃣9⃣ കേരളത്തിലെ  വിസ്തൃതി കുറഞ്ഞ വനം ഡിവിഷൻ
✅ അഗസ്ത്യവനം

3⃣0⃣ കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ എണ്ണം
✅ 18

3⃣1⃣ കേരളത്തിലെ വനം ഡിവിഷനുകളുടെ എണ്ണം
✅ 36

3⃣2⃣ ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് ആയി കണക്കാക്കപ്പെടുന്നത്
✅ കന്നി മരം

3⃣3⃣ കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം
✅ പെരിയാർ വന്യജീവി സങ്കേതം

3⃣4⃣ പെരിയാർ വന്യജീവി സങ്കേതത്തെ തുടക്കത്തിൽ അറിയപ്പെട്ടിരുന്ന പേര്
✅ നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി

3⃣5⃣ ഒരു പ്രത്യേക സസ്യത്തിനു വേണ്ടി മാത്രം രാജ്യത്ത് നിലവിൽ വന്ന ആദ്യ ഉദ്യാനം
✅ കുറിഞ്ഞി സാങ്ച്വറി

3⃣6⃣ 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം
✅ സ്ട്രോബിലാന്തസ് കുന്തിയാന

3⃣7⃣ ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ്
✅ കടലുണ്ടി-വള്ളിക്കുന്ന്

3⃣8⃣ ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയത്
✅ തെന്മല

3⃣9⃣ റീഡ് തവളകൾ കാണപ്പെടുന്ന കേരളത്തിലെ പ്രദേശം
✅ കക്കയം

4⃣0⃣ സലിം അലിയുടെ പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം
✅ തട്ടേക്കാട് പക്ഷിസങ്കേതം

4⃣1⃣ കെ.കെ. നീലകണ്ഠൻ സ്മാരക മയിൽ സങ്കേതം എവിടെ
✅ ചൂലന്നൂർ പാലക്കാട്

4⃣2⃣ കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം
✅ മംഗളവനം

4⃣3⃣ പക്ഷികളെ കൂടാതെ വിവിധയിനം ചിലന്തികൾ കൾ അപൂർവ്വയിനം കടൽ വാവലുകൾ തുടങ്ങിയവ കാണപ്പെടുന്ന പക്ഷി സങ്കേതം
✅ മംഗളവനം

4⃣4⃣സൈലന്റ്‌വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത് ആര്
✅ ഇന്ദിരാഗാന്ധി 1984 ൽ

4⃣5⃣ സൈലന്റ് വാലിയുടെ വിശേഷണങ്ങൾ എന്തൊക്കെ
✅ കേരളത്തിലെ നിത്യഹരിത വനം
✅ കേരളത്തിലെ ഏക കന്യാവനം
✅ കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്

4⃣6⃣ ലോക പൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയ കേരളത്തിലെ ദേശീയ ഉദ്യാനം
✅ സൈലന്റ് വാലി

4⃣7⃣ സൈലന്റ് വാലിയിലെ പ്രധാന സംരക്ഷണം മൃഗം
✅ സിംഹവാലൻ കുരങ്ങ്

4⃣8⃣ സൈലന്റ് വാലി ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു
✅ പാലക്കാട്  ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ

4⃣9⃣ ഏറ്റവും കൂടുതൽ ജൈവവൈവിധ്യമുള്ള ദേശീയോദ്യാനം
✅ സൈലന്റ് വാലി

5⃣0⃣ സൈലന്റ് വാലി എന്ന പേരിന് കാരണം
✅ ചീവീടുകൾ ഇല്ലാത്തതുകൊണ്ട്
(ഈ പേര് നൽകിയത് റോബർട്ട് വൈറ്റ്)
1⃣രാമായണം  പേർഷ്യൻ  ഭാഷയിലേക്കു വിവർത്തനം  ചെയ്തത്?
✅ബദൗനി

2⃣അക്ബർ  പുറത്തിറക്കിയ നാണയം?
✅മൊഹർ

3⃣യുദ്ധക്കളത്തിൽ  വച്ച്  കൊല്ലപ്പെട്ട  ഏക ഡൽഹി  സുൽത്താൻ?
✅ഇബ്രാഹിംലോധി

4⃣മുഹമ്മദ്‌ ബിൻ തുഗ്ലക്കിനെ  ബുദ്ധിമാനായ വിഡ്ഢി എന്നു  വിളിച്ചത്?
✅വിൻസെന്റ്  സ്മിത്ത്

5⃣അടിമവംശത്തെ തുടർന്ന്  അധികാരത്തിൽ വന്ന രാജവംശം?
✅ഖിൽജി  രാജവംശം

6⃣"ഉല്ലു ഖാൻ " എന്ന പേര് സ്വീകരിച്ച അടിമ വംശത്തിലെ ഭരണാധികാരി?
✅ബാൽബെൻ

7⃣ലോദിവംശ സ്ഥാപകൻ?
✅ബെഹ് ലോൽ  ലോധി

8⃣ഇന്ത്യയുടെ തത്ത എന്നു  വിളിക്കുന്നത് ആരെ?
✅അമീർ ഖുസ്രു

9⃣സയ്യിദ് വംശത്തിലെ  അവസാന ഭരണാധികാരി?
✅അലാവുദീൻ  ആലം ഷാ

1⃣0⃣ചൗസ യുദ്ധം നടന്നത്  എന്ന്?
✅1539

1⃣1⃣മിനി താജ്മഹൽ  എന്നറിയപ്പെടുന്നത്?
✅ബീവി  കാ മക്ബറ

1⃣2⃣"ലാൽക്വില" എന്നറിയപ്പെടുന്ന  നിർമ്മിതി ❓
✅ചെങ്കോട്ട

1⃣3⃣"ജീവിക്കുന്ന സന്യാസി" എന്ന അർഥത്തിൽ "സിന്ദദ്‌  പീർ " എന്നറിയപ്പെടുന്ന ചക്രവർത്തി ❓
✅ഔറംഗ്  സീബ്

1⃣4⃣1665ഇൽ ഔറങ് സീബും  ശിവജിയും ഒപ്പു വച്ച ഉടമ്പടി ❓
✅പുരേന്ദർ  സന്ധി

1⃣5⃣ബർമയിലെ റംഗൂണിലേക്ക്  നാട് കടത്തപ്പെട്ട ഭരണാധികാരി ❓
✅ബഹദൂർ ഷാ 2

1⃣6⃣ബാബറിന്റെ അന്ത്യവിശ്രമ  സ്ഥലം ❓
✅കാബൂൾ

1⃣7⃣ഷെർമണ്ഡൽ എന്ന ലൈബ്രറി നിർമ്മിച്ച  ഭരണാധികാരി ❓
✅ഹുമയൂൺ

1⃣8⃣ഇന്ത്യയിൽ ആദ്യമായി ജലസേചന പദ്ധതിക്ക് തുടക്കം കുറിച്ചത് ❓
✅ഫിറോസ്  ഷാ  തുഗ്ലക്ക്

1⃣9⃣അറബികൾ  ആദ്യമായി സിന്ധ്  ആക്രമിച്ചത് ❓
✅AD712

2⃣0⃣AD1000ത്തിനും 1027നും ഇടയിൽ ഇന്ത്യയെ 17തവണ ആക്രമിച്ച മുസ്ലിം ആരാണ് ❓
✅മുഹമ്മദ്‌ ഗസ്നി

2⃣1⃣പേർഷ്യൻ ഹോമർ  എന്നറിയപ്പെടുന്നത് ❓
✅ഫിർദൗസി

2⃣2⃣ഒന്നാം തറൈൻ  യുദ്ധം എന്ന് ❓
✅1191

2⃣3⃣റായ് പിത്തോറ  എന്നറിയപ്പെട്ടിരുന്ന രാജാവ് ❓
✅പ്രിത്വിരാജ്  ചൗഹാൻ

2⃣4⃣മുഹമ്മദ്‌ ഗോറി  ആദ്യമായി ഇന്ത്യ ആക്രമിച്ചത്  എന്ന് ❓
✅1175

2⃣5⃣ഇൽത്തു മിഷിനെ ഭരണകാര്യങ്ങളിൽ  സഹായിച്ചിരുന്ന 40 അംഗ പ്രഭു  സമിതി ❓
✅ചഹൽ ഗാനി