Search This Blog

Tuesday, 4 June 2019

Thought

*പോയിമറഞ്ഞ ഇന്നലകളുടെ പുസ്തകത്തിലെ ദുഃഖസ്മരണകൾ നിറഞ്ഞുനിൽക്കുന്ന താളുകൾ തിരിച്ചും മറിച്ചും നോക്കിയിരുന്നാൽ ജീവിതത്തിലെന്നും ഇരുട്ട് മാത്രമേ കാണാനാവൂ.*

*അവയിൽ നിന്നൊന്നും സന്തോഷമോ സംതൃപ്തിയോ മുന്നോട്ടേക്കുള്ള പ്രചോദനമോ ലഭിക്കുന്നില്ല.*

*ജീവിതത്തിലെന്നും ശുഭപ്രതീക്ഷകളുടെ ഓർമ്മകളെ  താലോലിക്കാൻ ശ്രമിക്കുക.*

*പോസിറ്റീവായ മനോഭാവത്തോടും ശുഭപ്രതീക്ഷകളോടും കൂടി മുന്നോട്ടുള്ള ജീവിതത്തിൽ പ്രകാശം പരത്തുവാൻ ശ്രദ്ധിക്കു...*



*🙏സുപ്രഭാതം🙏*

Thought

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

      _*🔅 പ്രഭാത ചിന്തകൾ 🔅*_

                _*04-06-2019*_

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

_🔅 *മൂല്യമേറിയതും അർത്ഥവത്തായതുമായ നമ്മുടെ ജീവിതത്തിനു കൃത്യമായ ഒരു ലക്ഷ്യം ഉണ്ടാക്കിയെടുക്കുക എന്നതൊരു വലിയ കാര്യമാണ്*_


_🔅 *നെഗറ്റീവായിട്ടുള്ള ചിന്താധാരകളിൽ നിന്നും മനസ്സിനെ മുക്തമാക്കാൻ ഒരു പരിധി വരെയെങ്കിലും  ശ്രദ്ധിക്കുക*_


_🔅 *അലസവും, വിരസവുമായിട്ടുള്ള നാളുകളെ മറന്നുകൊണ്ട് അവയെ  ജീവിതത്തിൽ നിന്നും പുറത്താക്കാൻ ശ്രമിക്കുക*_


_🔅 *വ്യക്തതയുള്ള തന്റെ ജീവിതത്തിൽ അറിയാനുള്ളതും, ചെയ്യാനുള്ളതുമായ കർത്തവ്യങ്ങളെ  ആത്മാർത്ഥമായി തന്നെ സ്വീകരിക്കുക*_


🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

4/6/2019

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴


_*🌐 ഇന്നത്തെ പ്രത്യേകതകൾ 🌐*_

_*04-06-2019*_


🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

_*ഇന്ന് 2019 ജൂൺ 04, 1194 ഇടവം 21, 1440 റമദാൻ 30, ചൊവ്വ*_

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴


_*ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 4 വർഷത്തിലെ 155 (അധിവർഷത്തിൽ 156)-ാം ദിനമാണ്*_



➡ _*ചരിത്രസംഭവങ്ങൾ*_


```ബി.സി.ഇ. 780 - ലോകത്താദ്യമായി രേഖപ്പെടുത്തിയ സൂര്യഗ്രഹണം ചൈനയിൽ നിരീക്ഷിച്ചു.


1039 - ഹെൻ‌റി മൂന്നാമൻ വിശുദ്ധ റോമൻ ചക്രവർത്തിയായി സ്ഥാനമേറ്റു.


1944 - രണ്ടാം ലോകമഹായുദ്ധം: റോം സഖ്യകക്ഷികൾക്കു മുൻപാകെ കീഴടങ്ങി. കീഴടങ്ങിയ ആദ്യ അച്ചുതണ്ടുശക്തി തലസ്ഥാമാണ്‌‍ റോം.


1783- മോണ്ട് ഗോൾഫിയർ സഹോദരന്മാരായ ജോസഫും ജാക്‌സും ചേർന്നു ആദ്യമായി ഹോട് എയർ ബലൂണിൽ യാത്ര നടത്തി


1896 - ഹെൻട്രി ഫോർഡ് ഡിട്രോയിറ്റ് തെരുവിലൂടെ  ആദ്യ കാർ ( Ford Quadricycle) നിരത്തിലിറക്കി


1903- ഗാന്ധിജി ഇന്ത്യൻ ഒപ്പിനിയൻ പത്രം ആരംഭിച്ചു.. ആദ്യ ലക്കം പുറത്തിറങ്ങിയത് ജൂൺ 6 ന് ആണ്


1912- അമേരിക്കയിലെ മസാച്ചുസെറ്റ്സിൽ മിനിമം വേതന നിയമം നടപ്പാക്കി


1917- ആദ്യ പുലിറ്റ്സർ സമ്മാനം ലൗറ ഇ.റിച്ചാർഡ്സ്, മൗഡ് ഹോവ് എലിയട്ട് എന്നിവർക്ക് ലഭിച്ചു


1944- രണ്ടാം ലോക മഹായുദ്ധം റോം സഖ്യകക്ഷികൾക്ക് മുമ്പിൽ കീഴടങ്ങി


1945- യുദ്ധാനന്തര ജർമനിയെ പൂർവ പശ്ചിമ ,എന്നിങ്ങനെ രണ്ടായി വിഭജിക്കാൻ അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ തീരുമാനിച്ചു


1953- കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി, പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന് ഓണററി ഡോക്ടറേറ്റ് നൽകി


1958- രാജാജി കോൺഗ്രസ് വിട്ട് സ്വതന്ത്രാ പാർട്ടി രൂപീകരിച്ചു..


1973- Don wetzel, Tom Barnes, & George Chastain എന്നിവർക്ക് ATM ന്റെ പേറ്റന്റ് ലഭിച്ചു


1979- ജോ ക്ലർക്, കാനഡയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ചുമതലയേറ്റു


1984- വംശനാശം സംഭവിച്ച മൃഗത്തിൽ നിന്നുള്ള DNA ക്ലോണ്‍ ചെയ്തെടുത്തു


1987- ഓപ്പറേഷൻ പൂമലൈ എന്ന പേരിൽ ഇന്ത്യൻ വ്യോമസേന ശ്രീലങ്കയിലെ ജാഫ്നയിൽ സൈനിക നടപടി നടത്തി.


1989- പോളണ്ടിൽ കമ്യൂണിസ്റ്റ് പാർട്ടിയെ തോൽപ്പിച്ച് ലെക് വലേസയുടെ സോളിഡാരിറ്റി അധികാരത്തിൽ


1989- ചൈനയിൽ ടിയാനൻ സ്ക്വയർ ചത്വരത്തിൽ , വിദ്യാർഥി പ്രക്ഷോഭർക്കെതിരെ ചൈനീസ് പട്ടാളത്തിന്റെ അതിക്രമം രൂക്ഷമായി.. ആയിരത്തിലേറെ മരണം.


1994- Surface to Surface Prithvi missile ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.


1997- ഇൻസാറ്റ് 2 D വിക്ഷേപിച്ചു


2001- നേപ്പാളിൽ ഗ്യാനേന്ദ്ര രാജാവ് അധികാരമേറ്റു. നേപ്പാൾ ചരിത്രത്തിലെ അവസാന രാജാവ്```



➡ _*ജനനം*_


```1946 - എസ്‌ പി ബലസുബ്രഹ്മണ്യം - ( തമിഴിലെ പ്രശസ്ത ഗായകൻ എസ്‌ പി ബാലസുബ്രഹ്മണ്യം.)


1959 - അനിൽ അംബാനി - ( ധീരുഭായ്‌ അംബാനിയുടെ മകനും മുകേഷ്‌ അംബാനിയുടെ സഹോദരനും ഇന്ത്യയിലെ പ്രമുഖ വ്യവസായിയും ആയ അനിൽ അംബാനി )


1962 - കൊടിക്കുന്നിൽ സുരേഷ്‌ - ( കോൺഗ്രസ് നേതാവും മുൻകേന്ദ്ര തൊഴിൽസഹമന്ത്രിയും, പതിനേഴാം ലോകസഭയിൽ മാവേലിക്കര ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗവുമായ കൊടിക്കുന്നിൽ സുരേഷ്‌ )


1954 - ജി മണിലാൽ - ( നാടക രചനക്കുള്ള സംഗീതനാടക അക്കാഡമി പുരസ്കാരം ലഭിച്ചിട്ടുള്ള പ്രമുഖ നാടകരചയിതാവും സംവിധായകനുമായ ജി. മണിലാൽ )


1950 - ദിനേഷ്‌ ത്രിവേദി - ( ആൾ ഇൻഡ്യ ത്രിണമൂൽ കോൺഗ്രസ്സ് നേതാവും മുൻ ഇൻഡ്യൻ റെയിൽവെ വകുപ്പുമന്ത്രിയും  ദിനേഷ് ത്രിവേദി )


1984 - പ്രിയാമണി - ( പരുത്തിവീരൻ' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രഅവാർഡ് ലഭിച്ച പാലക്കാട്ടുകാരി തെന്നിന്ത്യൻ നടി 'പ്രിയാമണി' എന്ന പ്രിയാമണി വാസുദേവ്‌ മണി അയ്യർ )


1937 - വയലാർ രവി - ( പ്രമുഖ കോൺഗ്രസ്സ് (ഐ) നേതാവും രാജ്യസഭാംഗവും മുൻ കേന്ദ്ര പ്രവാസി കാര്യമന്ത്രിയുമായിരുന്ന വയലാർ രവി )


1926 - മങ്കട രവി വർമ്മ - ( അവൾ, ഓളവും തീരവും എന്നീ ചിത്രങ്ങൾക്കും ജി അരവിന്ദന്റെ സ്വയംവരം , ഉത്തരായനം എന്നീ പടങ്ങൾക്കും, അടൂർ ഗോപാലകൃഷ്ണന്റെ കൊടിയേറ്റം , എലിപ്പത്തായം, മുഖാമുഖം, അനന്തരം,മതിലുകൾ, വിധേയൻ , നിഴൽക്കുത്ത്, കഥാപുരുഷൻ എന്നീ സിനിമകൾക്ക് ഛായാഗ്രാഹകനും നോക്കുകുത്തി എന്ന സിനിമയുടെ സംവിധായകനും ആയിരുന്ന   മലയാളചലച്ചിത്രരംഗത്തെ  ഛായാഗ്രാഹകനായ മങ്കട രവിവർമ്മ എന്ന എം.സി. രവിവർമ്മ രാജ )


1935 - വാണിദാസ്‌ എളയാവൂർ - ( അദ്ധ്യാപകൻ, പ്രഭാഷകൻ,  എഴുത്തുകാരൻ എന്നീനിലകളിൽ അറിയപ്പെടുന്ന  വാണിദാസ് എളയാവൂർ )


1936 - നൂതൻ - ( ശോഭന സമർത്ഥിന്റെ മകളും  1952 ൽ മിസ്സ്. ഇന്ത്യയും, അഞ്ചു തവണ മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിക്കുകയും ചെയ്ത ബോളിവുഡ് ചലച്ചിത്ര മേഖലയിലെ നടി നൂതൻ )


1904 - ഭായി പുരൺ സിംഗ്‌ - ( എഴുത്തുകാരനും, പ്രസാധകനും, ജീവകാരുണ്യ പ്രവർത്തകനും, പരിസ്ഥിതി   പ്രവർത്തകനുമായിരുന്ന ഭായി പുരൺ സിംഗ്‌ )


1974 - ജേക്കബ്‌ സഹായകുമാർ അരുൺ - ( 24 മണിക്കുർ 5 മിനുട്ട് തുടരെ പാചകം ചെയ്ത് ഏറ്റവും ദീർഘമായ ബാർബ ക്യൂ കുക്കിങ്ങ് മാരത്തോൺ നടത്തി ഗിന്നിസ് ബുക്കിൽ കയറിയ ഷെഫ് ജേക്കബ് എന്ന് അറിയപ്പെട്ടിരുന്ന ജേക്കബ് സഹായകുമാർ അരുൺ )


1911 - മിലോവൻ ജിലാസ്‌ - ( യുഗോസ്ലാവിയയിലെ മുൻ കമ്യൂണിസ്റ്റു നേതാവായിരുന്ന മിലോവൻ ഡിജിലാസ്‌ (മിലോവൻ ജിലാസ് എന്നാണ്, ട്ട യുഗോസ്ലാവിയൻ ഉച്ചാരണം )```



➡ _*മരണം*_


```1809 - നിക്കോളോ അബ്രഹാം അബിൽദ്‌ ഗാർഡ്‌ -  ( പ്രധാനപ്പെട്ട പല ചരിത്രസംഭവങ്ങളും ഷേക്സ്പിയർ കൃതികളിലെ പല രംഗങ്ങളും വർണാഞ്ചിതമായ പല ചിത്രീകരണങ്ങൾക്ക് വിഷയമാക്കിയ ഒരു ഡാനിഷ് ചിത്രകാരനായിരുന്ന ‍നിക്കോളോയ് അബ്രഹാം അബിൽഡ്‌ഗാർഡ്‌ ).


1971 - ജോർജ്‌ ലുക്കാച്ചിൻ - ( ഹംഗേറിയൻ തത്ത്വചിന്തകനും , പ്രമുഖനായ മാർക്സിസ്റ്റ് നിരൂപകനും ലാവണ്യശാസ്ത്രകാരനും പടിഞ്ഞാറൻ മാർക്സിസത്തിന്റെ പ്രധാനപ്രയോക്താക്കളിൽ ഒരാളും കുറച്ചുകാലം മാത്രം നീണ്ടുനിന്ന സോവിയറ്റ് ഹംഗറി റിപ്പബ്ലിക്കിൽ മന്ത്രിതുല്യമായ സ്ഥാനം വഹിക്കുകയും ചെയ്ത  ജോർജ് ലൂക്കാച്ചിൻ )


1992 - ടി കെ ജി നായർ - ( മലയാള പത്രപ്രവര്‍ത്തന രംഗത്ത്, സാമൂഹ്യരാഷ്ട്രീയ സാംസ്കാരിക മേഖലകളില്‍ ഒരു സവ്യസാചി കണക്കെ നിറഞ്ഞു നിൽക്കുകയും, കേരള പത്രപ്രവര്‍ത്തക യൂണിയന്‍റെ പ്രസിഡന്റും, കേരള പ്രസ്സ് അക്കാദമിയുടെ ചെയര്‍മാനും, മരണം വരെ പത്രപ്രവര്‍ത്തനം എന്ന അപൂര്‍വ ഭാഗ്യം സിദ്ധിച്ച പ്രതിഭാശാലിയും, ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന ഇംഗ്ളീഷ് കൃതിയുടെ പരിഭാഷയായ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന കൃതി അടക്കം ചില പുസ്തകങ്ങളും വിവർത്തനങ്ങളും രചിച്ച, അടുപ്പമുള്ളവരും ഉറ്റവരും ഉണ്ണ്യേട്ടൻ എന്നു വിളിച്ചിരുന്ന, ടി കെ ജി നായർ )


1995 - സുരാസു - ( നാടകരംഗത്തും ചലച്ചിത്ര രംഗത്തും ഒരുപോലെ തിളങ്ങി നിന്ന ഒരു കലാകാരനും,കവിതയും നാടകവും സമന്വയിപ്പിച്ച് മൊഴിയാട്ടം എന്നൊരു കലാരൂപത്തിനു രൂപം നൽകുകയും ചെയ്ത നടനും, സംവിധായകനും, കവിയുമൊക്കെയായിരുന്ന. ബാല ഗോപാലക്കുറുപ്പെന്ന സുരാസു )


2005 - മുണ്ടൂർ കൃഷ്ണൻ കുട്ടി - ( മാതുവിന്റെ കൃഷ്ണതണുപ്പ് , ഏകാകി, മനസ്സ് എന്ന ഭാരം, ആശ്വാസത്തിന്റെ മന്ത്രച്ചരട്, മൂന്നാമതൊരാൾ നിലാപ്പിശുക്കുള്ള രാത്രിയിൽ, എന്നെ വെറുതെ വിട്ടാലും തുടങ്ങിയ കൃതികൾ രചിക്കുകയും, ചില ടി.വി.സീരിയുകളിലും അഭിനയിക്കുകയും , കോട്ടയത്തുനിന്നു പ്രസിദ്ധീകരികരിക്കുന്ന "സഖി" വാരികയുടെ പത്രാധിപരാകുകയും ചെയ്ത മലയാള ചെറുകഥാകൃത്ത് മുണ്ടൂർ കൃഷ്ണൻകുട്ടി )


2010 - ചേലങ്ങാട്ട്‌ ഗോപാലകൃഷ്ണൻ - ( ലോകസിനിമയുടെ ചരിത്രം, ചലച്ചിത്രനിർമ്മാണം കേരളത്തിൽ, സിനിമാ കണ്ടുപിടുത്തങ്ങളുടെ കഥ, സിനിമാക്കാരും പാട്ടുകാരും,ഓണത്തിന്റെ ചരിത്രം,മറക്കപ്പെട്ട വിപ്ലവകാരികൾ, ജെ.സി. ഡാനിയലിൻെറ ജീവിതകഥ തുടങ്ങിയ കൃതികൾ ഉൾപ്പെടെ
ചലച്ചിത്രം, ചരിത്രം, ബാലസാഹിത്യം, നോവൽ, കഥകൾ, തൂലികാ ചിത്രങ്ങൾ, പുനരാഖ്യാനം എന്നീ വിഭാഗങ്ങളിലായി 77 പുസ്തകങ്ങളും രണ്ടായിരത്തിലേറെ ലേഖനങ്ങളും  എഴുതുകയും, തിരക്കഥാകൃത്ത്‌, പ്രൊഡക്‌ഷൻ മേൽനോട്ടക്കാരൻ എന്നീ നിലകളിൽ പ്രവർത്തിക്കുകയും ,ഫിലിം അവാർഡ്‌ കമ്മറ്റി, ചലച്ചിത്രോപദേശക സമിതി, പൊതുമേഖലാഫിലിം സ്‌റ്റുഡിയോ ഉപദേശക കമ്മറ്റി തുടങ്ങിയവയിൽ അംഗവും ആയിരുന്ന  മലയാളസിനിമാ ചരിത്രകാരനും ചലച്ചിത്രനിരൂപകനും പത്രപ്രവർത്തകനും ആയ  ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ )


2001 - ദീപേന്ദ്ര. ബീർ ബിക്രം ഷാ - ( രാജ്യം ഭരിച്ചിരുന്ന അച്ഛനെയും മറ്റു കുടുംബാഗങ്ങളെയും വെടിവച്ച് കൊന്ന് വെറും നാലു ദിവസം (1 - 4 ജൂൺ 2011)കോമയിൽ ആയിരുന്നപ്പോൾ രാജാവായിരുന്ന നേപ്പാളിലെ 13 മത്തെ രാജാവ് ദീപേന്ദ്ര ബീർ ബിക്രം ഷാ )


1798 - ജിയോവാനി യാക്കോപ്പൊ കാസനോവ - ( അതിരില്ലാത്ത സ്ത്രീലമ്പടതയുടെ പേരിൽ പ്രശസ്തനാകുകയും പേരു തന്നെ വശീകരണത്തിനു പര്യായമായി മാറുകയും, പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്യൻ സാമൂഹ്യജീവിതത്തെക്കുറിച്ച് അറിയാനുള്ള ഏറ്റവും ആധികാരികമായ സ്രോതസ്സുകളിലൊന്നായി കണക്കാക്കപ്പെടുന്ന ആത്മകഥയുടേയും സ്മരണകളുടേയും ചേരുവയായ "എന്റെ ജീവിതകഥ"എഴുതിയ
വെനീസുകാരനായ ഒരു രതി സാഹസികനും എഴുത്തുകാരനുമായിരുന്ന ജിയോവാനി യാക്കോപ്പോ കാസനോവ )```


➡ _*മറ്റു പ്രത്യേകതകൾ*_


⭕ _അക്രമങ്ങൾക്ക്‌ ഇരകളാകുന്ന നിഷ്കളങ്കരായ കുഞ്ഞുങ്ങളെ രക്ഷിക്കേണ്ടതിനെ പറ്റി ബോധവൽക്കരിക്കാൻ ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്യുന്നലോകദിനം_


⭕ _'ടിയാനൻമെൻ സ്ക്വയർ' പ്രതിഷേധസ്മരണ ദിനം_


⭕ _ടോൻഗ: സ്വാതന്ത്ര്യ ദിനം_

⭕ _എസ്റ്റോണിയ: പതാക ദിനം_

⭕ _ഹങ്കറി: ദേശീയ ഏകതാദിനം_

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

Monday, 3 June 2019

*_🌴🌏ചിന്താ പ്രഭാതം🌏🌴_*

*✧══════•❁❀❁•══════✧*
*👉ഏതൊരു പ്രവർത്തി ചെയ്യുമ്പോഴും അതിനോടുള്ള താല്പര്യം വളരെ പ്രധാനപ്പെട്ട ഒന്നാണ്..*

*☑ആ താല്പര്യമാണ് നമ്മെ ആ പ്രവർത്തിയുമായി കൂടുതൽ ഇഴുകിചേർന്ന് പ്രവർത്തിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നത്...*

*💯ആ പ്രവർത്തിയുടെ വിജയത്തിന് ശേഷമുണ്ടാവുന്ന നേട്ടങ്ങളെ കുറിച്ച് ചിന്തിക്കുമ്പോൾ താല്പര്യത്തിന്റെ തോത് ക്രമാതീതമായി നമ്മിൽ വർദ്ധിക്കുന്നു..*

*✌എത്രത്തോളം നമ്മിൽ താല്പര്യമുണ്ടോ അത്രത്തോളം തന്നെ വേഗതയിൽ ഒരു മികച്ച വിജയം നേടാനുമാവും...*


*✧══════•❁❀❁•══════✧*
 *📜 ഒരു ദിനം ഒരു ഹദീസ് 📜*
*🔘~~~~~◼ ﷽ ◼~~~~~🔘*

📍حَدَّثَنَا مُسَدَّدٌ، حَدَّثَنَا مُعْتَمِرٌ، قَالَ سَمِعْتُ إِسْحَاقَ، عَنْ عَبْدِ الرَّحْمَنِ بْنِ أَبِي بَكْرَةَ، عَنْ أَبِيهِ، عَنِ النَّبِيِّ صلى الله عليه وسلم‏.‏ وَحَدَّثَنِي مُسَدَّدٌ، حَدَّثَنَا مُعْتَمِرٌ، عَنْ خَالِدٍ الْحَذَّاءِ، قَالَ أَخْبَرَنِي عَبْدُ الرَّحْمَنِ بْنُ أَبِي بَكْرَةَ، عَنْ أَبِيهِ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏شَهْرَانِ لاَ يَنْقُصَانِ شَهْرَا عِيدٍ رَمَضَانُ وَذُو الْحَجَّةِ ‏"

▪▫▪▫▪▫▪▫▪▫▪

*📍 അബൂബക്കറത്ത് (റ) നിവേദനം: നബിﷺ അരുളി: രണ്ട് മാസങ്ങള്‍ അതായത് രണ്ടു പെരുന്നാള്‍ മാസങ്ങളായ റമളാന്‍, ദുല്‍ഹജ്ജ് എന്നീ രണ്ടു മാസങ്ങള്‍ (എണ്ണത്തില്‍ കുറഞ്ഞുപോയാലും) പുണ്യത്തില്‍ ഒരിക്കലും കുറയുകയില്ല.*
   *【ബുഖാരി】*

 
         *❁═══❁ ❁ ❁ ❁ ❁═══❁*
   
 
 *✧══════•❁❀❁•══════✧*
*📆 04 ജൂൺ 2019*
*🗓 30 റമദാൻ  1440*
*🗒 21 ഇടവം 1194*
 *✧══════•❁❀❁•══════✧*
🌈🌈🌈 *ഈദ് മുബാറക്* 🌈🌈🌈